50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയിൽ ദർശനത്തിന് അനുവദിക്കില്ലെന്ന നിർദേശവുമായി കേരള പൊലീസ്. ശബരിമല ദർശനത്തിനുള്ള ഓൺലൈൻ സംവിധാനമായ വിർച്വൽ ക്യൂ ബുക്കിംഗിനായുള്ള നിർദേശത്തിലാണ് പൊലീസ് പ്രസ്‌തുത നിർദേശം കൂടി ചേർത്തിരിക്കുന്നത്.
കേരള പൊലീസിന്‍റെ തന്നെ നിയന്ത്രണത്തിലുള്ള ‘ശബരിമല ഓൺലൈൻ സർവീസസ്’ എന്ന വെബ്സൈറ്റില്‍ നിർദേശമുള്ളത്.
ഗൈഡ്‌ലൈന്‍സ് എന്ന ലിങ്കിലാണ് കോവിഡ് മാര്‍ഗ നിര്‍ദേശത്തിന്റെ മൂന്നാതായി 50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കില്ലെന്ന് ചേര്‍ത്തിട്ടുള്ളത്.
50 വയസില്‍ താഴെയുള്ള സ്ത്രീകളെയോ മറ്റ് ലിംഗക്കാരെയോ, 65 വയസിന് മുകളിലുള്ള സ്ത്രകളെയോ ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കില്ല എന്നാണ് നിര്‍ദേശം.