Wednesday, December 18
BREAKING NEWS


വാരണാസിയില്‍ രാജീവ് ഗാന്ധിയുടെ പ്രതിമ വികൃതമാക്കിയ നിലയില്‍;പ്രതിഷേധം ശക്തം

By sanjaynambiar

വാരണാസിയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ വികൃതമാക്കിയ നിലയില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസി സന്ദര്‍ശനത്തിന് പിന്നാലെയാണ് സംഭവം.

കരി ഓയില്‍ പ്രതിമയ്ക്ക് മുകളില്‍ ഒഴിച്ച നിലയിലാണ് കണ്ടെത്തിയത്.

പ്രധാനമന്ത്രി സന്ദർശനം നടത്തവേ വാരണാസിയിൽ രാജീവ് ഗാന്ധിയുടെ പ്രതിമയ്ക് നേരെ  ആക്രമണം; കുറ്റക്കാരെ ഉടൻ പിടികൂടണമെന്ന് കോൺഗ്രസ് ...

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ജില്ലാ ഭരണാധികാരികൾ ഇടപെട്ട് പ്രതിമ വൃത്തിയാക്കി.

വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ കോൺഗ്രസ് പ്രവർത്തകർ പാലൊഴിച്ച് പ്രതിമ ശുദ്ധി വരുത്തി.

പ്രതികളെ ഉടൻ പിടികൂടണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ഉറപ്പായും നടപടി എടുക്കുമെന്നും അധികൃതർ കോൺഗ്രസ് നേതാക്കളോട് വിശദീകരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!