Monday, December 23
BREAKING NEWS


‘വഴങ്ങി കൊടുത്താൽ കൈ നിറയെ അവസരങ്ങൾ’ സിനിമാലോകത്തെ ഞെട്ടിച്ച് വീണ്ടും വെളിപ്പെടുത്തലുമായി സൂപ്പർ താരത്തിന്റെ മകൾ

By sanjaynambiar

തമിഴകത്തിന്റെ സൂപ്പർ താരമായ ശരത്കുമാറിന്റെ മകളായിട്ടുകൂടി സിനിമാക്കാരിൽ നിന്നുണ്ടായ ദുരനുഭവം തുറന്നു പറയാനും അതിന്റെ ഭാഗമായിത്തന്നെ മീ ടൂ പ്രസ്ഥാനത്തിന് തെന്നിന്ധ്യയിൽ തുടക്കമിട്ടവരിൽ ഒരാളാണ് വരലക്ഷ്മി.

ഇത്ര വലിയ ചലച്ചിത്ര ബന്ധമുള്ള കുടുംബത്തിൽ നിന്നായിട്ടുപോലും പലരും സമീപിക്കുകയും സമ്മതിക്കാത്തതിനാൽ നിരവധി സിനിമകളിൽ നിന്ന് മാറ്റി നിർത്തപ്പെടുകയും ചെയ്‌തു.

ഇവരുടെയെല്ലാം ഫോൺ റെക്കോർഡ് കൈവശമുണ്ടെന്നും താരം വ്യക്തമാക്കി.മാറ്റി നിർത്തപ്പെട്ടാലും തന്റെ നിലപാടിൽ മാറ്റമില്ലെന്നാണ് താരം പറയുന്നത്.

വഴങ്ങി കൊടുത്താൽ ഇഷ്ടംപോലെ അവസരമെന്നു പറഞ്ഞു പുറകെവരുന്നവരുടെ
മുഖത്തു നോക്കി നോ പറഞ്ഞു തിരിഞ്ഞു നടക്കാനുള്ള ചങ്കൂറ്റമാണ് സ്ത്രീകൾക്ക് ഇപ്പോൾ വേണ്ടടെന്നാണു താരം വരലക്ഷ്മി ശരത് കുമാർ പറയുന്നു .

ഇപ്പോൾ തന്നെ 29 സിനിമകളുടെ കരാറിൽ ഒപ്പിട്ടു കഴിഞ്ഞെന്നും അതിൽ 25 സിനിമ ഇറങ്ങി കഴിഞ്ഞെന്നും താരം പറയുകയുണ്ടായി.ഇത്തരത്തിൽ വേട്ടയാടാൻ വരുന്നവരെ സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടണമെന്നും താരം വ്യക്തമാക്കി.

ചിലർ അവസരങ്ങൾക്കു വേണ്ടി വഴങ്ങി കൊടുക്കുകയും അവസരം കുറയുമ്പോൾ പരാതിപ്പെടുകയും ചെയ്‌തിട്ട് എന്ത് കാര്യമെന്നാണ് താരം പറയുന്നത്. അവസരങ്ങൾ കുറഞ്ഞാലും വഴങ്ങി കൊടുക്കാതെ നോ പറഞ്ഞിട്ട് മുന്നോട്ട് പൂവാനുള്ള ചങ്കൂറ്റവും ധൈര്യവും സ്ത്രീകൾക്ക് ഇന്ന് ആവശ്യമാണ്.

തമിഴിലും തെലുഗിലും താരത്തിന്റെ നിരവധി ചിത്രങ്ങൾ പുറത്തു വരാനുണ്ട്, മമ്മൂട്ടിയുടെ കസബയാണ് താരത്തിന്റെ ആദ്യ മലയാള സിനിമ. സർക്കാർ,സണ്ടക്കോഴി2 എന്നീ സിനിമകളിലൂടെ നെഗറ്റീവ് റോളിലും തിളങ്ങിയ താരത്തിന്റെ ആദ്യ സിനിമ തമിഴിലെ പോടാ പോടീ ആണ് എന്നാൽ ബാലയുടെ തറൈ തപ്പട്ടൈയിലെ കഥാപാത്രത്തിലൂടെയാണ് ജനശ്രദ്ധയാകർശിച്ചതു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!