ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ രണ്ട് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ ഒരേ വാര്‍ഡില്‍ മത്സരിക്കുന്നു. ഏവരെയും അമ്പരിപ്പിച്ചൊരു രാഷ്ട്രീയ തീരുമാനമായിരുന്നു മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റിയുടേത്. പെരിന്തല്‍മണ്ണ നഗരസഭയിലെ അഞ്ചാം വാര്‍ഡിലാണ് ഇങ്ങനെയാരു കൗതുകകരമായ പോരാട്ടം നടക്കുന്നത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇരുവര്‍ക്കും മത്സരിക്കാന്‍ അനുമതി നല്‍കി. പച്ചീരി ഹുസൈന, പട്ടാണി സറീന എന്നിവരാണ് മുസ്ലീം ലീഗിന്റെ പ്രതിനിധികളായി മത്സരിക്കുന്നത്. ഇത് സംബന്ധിച്ച് ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങള്‍ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ കമ്മിറ്റിക്ക് കത്തെഴുതി.
ആദ്യം പച്ചീരി ഹുസൈന നാസറിനെയായിരുന്നു ആയിരുന്നു ലീഗ് നേതൃത്വം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത്. അത് അംഗീകരിക്കില്ലെന്ന് നിലപാടെടുത്ത മുനിസിപ്പല്‍ ലീഗ് കമ്മിറ്റി സറീന പട്ടാണിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പിന്നാലെ രണ്ട് പേര്‍ക്കും നോമിനേഷന്‍ നല്‍കാനുള്ള പണം സാദിഖലി തങ്ങള്‍ നല്‍കുകയായിരുന്നു.
പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് അഞ്ചില്‍ മുസ്ലീംലീഗിന്‍റെ പ്രതിനിധികളായി നോമിനേഷന്‍ നല്‍കിയിട്ടുള്ള പച്ചീനി ഹുസൈന നാസര്‍ കോണി ചിഹ്നത്തിലും സെറീന മൊബൈല്‍ ഫോണ്‍ ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്. പച്ചീരി ഹുസൈന,പട്ടാണി സറീന എന്നീ രണ്ട് പേര്‍ക്കും മത്സരിക്കുന്നതിനാണ് അനുവാദം നല്‍കിയിരിക്കുന്നത്. പെരിന്തല്‍മണ്ണ മുനിസിപ്പല്‍ കമ്മിറ്റിക്ക് കത്തെഴുതിയത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങളായിരുന്നു. അതേസമയം പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ കോണി ആര്‍ക്കും കൊടുത്തിട്ടില്ല.