Wednesday, December 18
BREAKING NEWS


പ്രതികളെ തേടി ഇന്ത്യയൊട്ടാകെ യാത്ര; മമ്മൂട്ടിയുടെ ‘കണ്ണൂർ സ്‌ക്വാഡ്’ ; ധൈര്യമായി ടിക്കറ്റ് എടുക്കാം പ്രേക്ഷക പ്രതികരണങ്ങൾ Kannur Squad

By sanjaynambiar

Kannur Squad മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ പൈസ വസൂല്‍ ചിത്രമെന്ന് പ്രേക്ഷകര്‍. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടി പതിവു പോലെ തകര്‍ത്തിട്ടുണ്ട് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ അതിനൊപ്പം തന്നെ ചില നെഗറ്റീവ് റിവ്യൂകളും എത്തുന്നുണ്ട്.

മുൻ കണ്ണൂർ എസ്പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് സ്ക്വാഡ് അംഗങ്ങൾ.

Also Read : https://www.bharathasabdham.com/kannur-squad-leaked-hd-version-online/

മമ്മൂട്ടിയോടൊപ്പം ചിത്രത്തില്‍ കിഷോര്‍കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്,മനോജ്.കെ.യു, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പരമ്പോള്‍, ധ്രുവന്‍, ഷെബിന്‍ ബെന്‍സണ്‍, ശ്രീകുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രം തിയേറ്ററുകളിലേക്ക് ഉടനെത്തും. കണ്ണൂര്‍, കാസര്‍കോട്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പുണെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗളൂരു, ബെല്‍ഗാം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

കണ്ണൂർ സ്ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്ത രണ്ട് കേസുകളുടെ സാങ്കൽപ്പിക കഥ കൂടിയാണിത്.

വിജയരാഘവൻ അവതരിപ്പിക്കുന്ന ചിത്രത്തിലെ കണ്ണൂർ എസ്പി കാസർകോട് എസ്പിയുടെ അധികാരപരിധിയിൽ ഉൾപെടുന്നുണ്ടെങ്കിലും ടീമിനോട് ഏറ്റെടുക്കാൻ ആവശ്യപ്പെടുന്ന ഒരു കേസിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തമെന്ന് അടുത്തിടെ നടന്ന പ്രൊമോഷണൽ അഭിമുഖങ്ങളിൽ മമ്മൂട്ടി പറഞ്ഞിരുന്നു. റോബി വർഗീസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി.ആർ.ഒ – പ്രതീഷ് ശേഖർ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!