SOUTH INDIAN Bank തിരുവമ്ബാടി ദേവസ്വത്തിന് നല്‍കിയ 35 കോടി വായ്‌പയുടെ തിരിച്ചടവ് ദീര്‍ഘനാളായി മുടങ്ങിയതിനെ തുടര്‍ന്ന്, സൗത്ത് ഇന്ത്യൻ ബാങ്ക് വായ്പ്പക്കു ഈടുനല്‍കിയ ആസ്തികള്‍ താല്‍ക്കാലികമായി ഏറ്റെടുത്തതായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് അറിയുന്നു.
ഇത് സംബന്ധിച്ചു ബാങ്ക് ദേവസത്തിനു നോട്ടീസ് നല്കികഴിഞ്ഞതായി മൈഫിൻപോയിന്റ്.കോം മനസ്സിലാക്കുന്നു.
വായ്‌പ്പ നിഷ്ക്രിയ ആസ്തി ആയി മാറിയ പശ്ചാത്തലത്തില്‍, ബാങ്കിന്റെ ഭാഗത്തു നിന്ന് കടുത്ത നടപടികള്‍ ഒഴിവാക്കാനായി , ദേവസ്വം അധികൃതര്‍ കുറച്ചു നാളുകളായി സൗത്ത് ഇന്ത്യൻ ബാങ്കുമായി ചര്‍ച്ചയിലായിരുന്നു.
പ്രധാനമായും ദേവസ്വത്തിന്റെ ഏറ്റവും പേരുകേട്ട ആസ്തിയായ നന്ദനം – അതായതു തിരുവമ്ബാടി കണ്‍വെൻഷൻ സെന്ററും, ഏതാനും ഭൂമികളുമാണ് എസ്‌ഐബിക്കു .ഈടു നല്‍കിയിരിക്കുന്നത്.
തിരുവമ്ബാടി ദേവസ്വത്തിന്റെ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ദേവസ്വത്തിന്റെ കടം 70 കോടിയാണ്. ഇതില്‍ എസ്‌ഐബിക്ക് മാത്രം നല്‍കാനുള്ളതു ഏകദേശം 35 കോടി രൂപയാണ്. ബാക്കിയുള്ള 40 കോടി രൂപ ചില വ്യക്തികളില്‍ നിന്ന് അവരുടെ ഫണ്ട് ദേവസ്വത്തില്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാനായി സമാഹരിച്ച തുകയാണ്.
സൗത്ത് ഇന്ത്യൻ ബാങ്ക് കുടിശ്ശിക എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ഏപ്രില്‍ തന്നെ ദേവസ്വത്തിന് അന്ത്യശാസനം നല്‍കിയിരുന്നു .
അന്ന് എസ്‌ഐബിയുടേതുള്‍പ്പെടെയുള്ള കുടിശ്ശിക ഏറ്റെടുക്കാൻ ദേവസ്വം മറ്റ് ബാങ്കുകളെ സമീപിച്ചെങ്കിലും ഒരു ബാങ്കും ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചില്ല. എസ്‌ഐബിയുടെ വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയായി (എൻപിഎ) മാറിയതിനാലാണ് മറ്റ് ബാങ്കുകള്‍ അനുകൂല നിലപാടുകള്‍ എടുക്കാഞ്ഞതെന്നു അന്ന് ദേവസ്വത്തിന്റെ ഒരു ഓഫീസര്‍ മൈഫിന്നോടു പറഞ്ഞിരുന്നു .