നാലരവർഷത്തിൽ ദേവസ്വം ബോർഡുകൾക്കായി സംസ്ഥാന എൽഡിഎഫ് സർക്കാർ നീക്കിവച്ചത് 1828.99 കോടി രൂപ. ശബരിമല വികസനത്തിനും തിരുവിതാംകൂർ, യുഡിഎഫ് സർക്കാർ അഞ്ചുവർഷം വകയിരുത്തിയത് 456 കോടി രൂപ മാത്രമായിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിൽ ശബരിമല വികസനത്തിനായി നാലുവർഷത്തിൽ 1255.32 കോടി രുപ ചെലവിട്ടു. 2016–-17ൽ 129.80 കോടി, 2017–-18ൽ 186.22 കോടി, 2018–-19ൽ 200.30 കോടി, 2019–-20ൽ 739 കോടി എന്നിങ്ങനെ വിനിയോഗിച്ചു.
യുഡിഎഫ് കാലത്ത് അഞ്ചുവർഷത്തെ ചെലവ് 341.22 കോടി.മലബാർ ദേവസ്വം ബോർഡുകൾക്കുമായാണ് വകയിരുത്തൽ. ബജറ്റിലും പുറത്തും പണം കണ്ടെത്തുകയായിരുന്നു.
ശബരിമല മാസ്‌റ്റർ പ്ലാനായി 2016–-17ൽ 25 കോടിയും 2017–-18ൽ 25 കോടിയും 2018–-19, 2019–-20 വർഷങ്ങളിൽ 28കോടി വീതവും 2020–-21ൽ 29.9 കോടിയും അനുവദിച്ചു. ആകെ 135.9 കോടി. യുഡിഎഫ് സർക്കാർ അഞ്ചുവർഷം നൽകിയത് 115 കോടിയും. ശബരിമലയിലെ വരുമാന കുറവ് നികത്താനായി 100 കോടി രൂപ ബജറ്റിൽ നീക്കിവച്ചു. മൂന്നു ഗഡുവായി 50 കോടി കൈമാറി. ശബരിമല ഇടത്താവളസമുച്ചയം പദ്ധതിക്കായി 100 കോടി രൂപയുടെയും നിലയ്‌ക്കൽ ബേസ് ക്യാമ്പ് വികസനത്തിന് 50 കോടിയുടെയും കിഫ്‌ബി ധനസഹായം നൽകുന്നു.
ശബരിമലയിൽ എട്ടുകോടി രൂപയിൽ 50 ലക്ഷം ലിറ്ററിന്റെ നാല് വാട്ടർ ടാങ്കും 12 കോടിയിൽ 54 മുറിയുള്ള ദർശൻ കോപ്ലക്സും നാലു കോടിയിൽ വലിയനടപ്പന്തലിന്റെ നവീകരണവും 5.5 കോടിയിൽ ആധുനിക സജ്ജീകരണമുള്ള പുതിയ ആശുപത്രിയും നിർമിച്ചു.
മലബാർ ദേവസ്വം ബോർഡിന് അഞ്ചുവർഷം അനുവദിച്ചത് 157.27 കോടി രൂപ. ആറു ജില്ലയിലായി 1363 ക്ഷേത്രമാണ് ബോർഡിനു കീഴിലുള്ളത്. ഏഴായിരത്തോളം ജീവനക്കാരുമുണ്ട്. 196 ക്ഷേത്രത്തിൽ മാത്രമാണ് പ്രവർത്തനത്തിന് ആവശ്യമായ വരുമാനം ലഭിക്കുന്നത്.
2016–-17ൽ 45.42 കോടിയും 2017–-18ൽ 26.78 കോടിയും 2018–-19ൽ 34.93 കോടിയും 2019–-20ൽ 14.36 കോടിയും 2020–-21ൽ 36.48 കോടിയും നൽകി. യുഡിഎഫ് സർക്കാർ അഞ്ചുവർഷത്തിൽ നൽകിയത് 71.45 കോടി മാത്രം. ആചാരസ്ഥാനികർക്കും കോലധാരികൾക്കും പ്രതിമാസ സഹായം 1400 രൂപയാക്കി ഉയർത്തി. നേരത്തെ 800, 750 രൂപ മാരതമായിരുന്നു. മാടായിക്കാവ് ക്ഷേത്രകലാ അക്കാദമിക്ക് 55 ലക്ഷം രൂപ ധനസഹായം നൽകി.
മലബാർ ദേവസ്വം ബോർഡിൽനിന്ന് വിരമിച്ച എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെ പെൻഷൻ 3000 രൂപയിൽനിന്ന് 6000 രൂപയായി വർധിപ്പിച്ചു. ജീവനക്കാർക്ക് ഇടക്കാലാശ്വാസമായി 2000 രൂപയും അനുവദിച്ചു.