Saturday, December 21
BREAKING NEWS


‘മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാം എന്നാണ് വിചാരം’; ആന്റണി രാജുവിനെതിരെ കടുപ്പിച്ച് ലത്തീൻ സഭ Anthony Raju

By sanjaynambiar

Anthony Raju മന്ത്രി ആന്റണി രാജുവിനെതിരായ ലത്തീൻ കത്തോലിക്കാ അസോസിയേഷൻ്റെ വിമർശനം സത്യസന്ധമായ അഭിപ്രായ പ്രകടനമാണെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര പറഞ്ഞു.

മുതലപ്പൊഴിയിൽ മന്ത്രിയുടെ ഭാ​ഗത്തു നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ആന്റണി രാജു മുതലപ്പൊഴിയിൽ വന്ന് ഷോ കാണിക്കരുത് എന്ന് പറഞ്ഞു പോയി. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാം എന്നാണ് വിചാരിക്കുന്നതെന്നും യൂജിൻ പെരേര പറഞ്ഞു.

“മന്ത്രി സമയാസമയത്ത് താല്പര്യമനുസരിച്ച് തീരുമാനങ്ങൾ എടുക്കുന്നു. മനഃസാക്ഷിയിൽ കൈവച്ച് പറയാൻ സാധിക്കുമോ സഭയുടെ സഹായം കൂടാതെയാണ് മന്ത്രിയായത് എന്ന്. ഇപ്പോൾ പറയുന്നു സംഘടനയുടെ പ്രതിനിധി അല്ലെന്ന്. പൊള്ളയായ വാക്കുകളാണ് പറയുന്നത്.

സ്വയം രക്ഷപ്പെടാനും സ്വയം ന്യായീകരിക്കാനും ഓരോ അഭിപ്രായങ്ങൾ പറയുന്നു. സർക്കാർ നിയമസഭയിലും ഞങ്ങൾക്കും വാഗ്ദാനങ്ങളും നൽകുന്നു. പരിഹാര നടപടികളുമായി ഒരിഞ്ചുപോലും മുന്നോട്ടു പോയില്ല”. യൂജിൻ പെരേര പറഞ്ഞു.

Also Read : https://www.bharathasabdham.com/108-ambulance-employees-of-the-state-are-preparing-to-go-on-strike-protesting-the-delayed-salary/

മുതലപ്പൊഴിയിൽ ഇന്നലെയും രണ്ടു വള്ളങ്ങൾ അപകടത്തിൽപ്പെട്ടു. ഏഴ് കാര്യങ്ങൾ അടിയന്തരമായി ചെയ്യണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതാണ്. ആ വാഗ്ദാനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. ഇല്ലെങ്കിൽ വലിയ ദുരന്തം ഉണ്ടാകും. കൂടിക്കിടക്കുന്ന മണൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഒന്നിനും പരിഹാരമില്ല. കഷ്ടിച്ചാണ് ജീവൻ രക്ഷപ്പെടുന്നത്.

സംസ്ഥാന സർക്കാർ ഇതിന്റെ ചുമതല അദാനിയെ ഏൽപ്പിക്കണം. ഈ സ്ഥിതി തുടർന്നാൽ അപകടങ്ങൾ ഇനിയും തുടരും. നടപടികൾ ഉണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകുമെന്നും യൂജിൻ പെരേര പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!