V Muralidharan സോളാർ കേസിൽ സത്യം എന്തെന്ന് പുറത്ത് വരണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭരണ പ്രതിപക്ഷം കേസിൽ ഒളിച്ച് കളിക്കുകയാണ്.
പരസ്പരം ആരോപണം ഉന്നയിച്ച് ജനത്തെ കബളിപ്പിക്കുന്ന സമീപനമാണ് ഇരു മുന്നണികളും സ്വീകരിക്കുന്നതെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. സോളാറിൽ മാത്രമല്ല സകല വിഷയത്തിലും സഹകരണവും ഒളിച്ചു കളിയുമാണ് സംസ്ഥാനത്ത് കാണുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ നിന്ന് മുൻമന്ത്രി എ.സി മൊയ്തീൻ ഒഴിഞ്ഞ് മാറി നടക്കുകയായിരുന്നു. ഗത്യന്തരമില്ലാതെ വന്നപ്പോൾ ആണ് ഹാജരായത്. ഏതറ്റം വരെ പോയാലും കേസിൽ ഇ.ഡി സത്യം പുറത്ത് കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി. മുരളീധരൻ പറഞ്ഞു.
Also Read : https://www.bharathasabdham.com/aditya-l1-4th-orbital-lift-also-successful/
അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം എന്നെല്ലാം വാദിച്ച I.N.D.I.A മുന്നണി മാധ്യമങ്ങളെ ബഹിഷ്കരിക്കുന്നുവെന്ന റിപ്പോർട്ടുകളെയും കേന്ദ്രമന്ത്രി പരിഹസിച്ചു.