ഏഴ് വർഷത്തെ വിലക്ക് അവസാനിച്ചതോടെ ശ്രീശാന്ത് തിരിച്ചെത്തുന്നു ട്വന്റി 20 ടൂര്‍ണമെന്റിലൂടെ
ഇന്ത്യൻ ഫാസ്റ്റ് ബോളർ എസ്. ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ ഏഴ് വർഷത്തെ വിലക്ക് അവസാനിച്ചതോടെ താരം കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണ്. കേരള ക്രിക്കറ്റ് അസോസിയേഷന് അടുത്ത മാസം ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് ട്വന്റി 20 ടൂര്‍ണമെന്റിലൂടെയാണ് ശ്രീശാന്തിന്റെ തിരിച്ചുവരവ്.മത്സരങ്ങള്‍ ഡിസംബര്‍ 17 മുതല്‍ ആലപ്പുഴയിലാണ് നടക്കുക എന്ന് കെസിഎ അറിയിച്ചു.
ടൂര്‍ണമെന്റില്‍ ആറു ടീമുകളാണ് കളിക്കുന്നത്. കെസിഎ ടൈഗേഴ്സ് ടീമിന് വേണ്ടിയാണ് ശ്രീശാന്ത് കളിക്കുന്നത്. ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷമാണ് ശ്രീശാന്ത് തിരിച്ചുവരുന്നത് എന്നതാണ് സവിശേഷത. മത്സരം നടത്താനുള്ള അനുമതിക്കായി സര്‍ക്കാരിന് കത്ത് നല്‍കിയതായി കെസിഎ വ്യക്തമാക്കി.
2013 ഐപിഎല്‍ വാ...