Murder Tuvvurതുവ്വൂര്‍ കൊലപാതകം: വിഷ്ണു പിടിച്ചുനിന്നത് പൊതുപ്രവര്‍ത്തന പ്രതിച്ഛായ മറയാക്കി Murder Tuvvur
Murder Tuvvur മലപ്പുറം തുവ്വൂരില്‍ യുവതിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രധാന പ്രതി വിഷ്ണു പിടിച്ചുനിന്നത് നാട്ടിലെ പൊതുപ്രവര്‍ത്തകനെന്ന പ്രതിച്ഛായ മറയാക്കി.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായ ഇയാള്‍, സുജിതയെ കാണാതായെന്ന വാര്‍ത്ത പുറത്തായത് മുതല്‍ തിരച്ചിലിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. നാട്ടുകാര്‍ രൂപവത്കരിച്ച സുജിത തിരോധാന ആക്ഷൻ കമ്മിറ്റിയിലും ഇയാള്‍ അംഗമായിരുന്നു.
https://www.youtube.com/watch?v=zYcJcRGIgck&t=23s
സുജിതയെ കാണാനില്ലെന്ന പോസ്റ്റര്‍ ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. കരുവാരക്കുണ്ട് പോലീസിൻ്റെ അറിയിപ്പും പങ്കുവെച്ചു. തിരോധാനത്തിൻ്റെ കൂടുതല്‍ വാര്‍ത്തകള്‍ നല്‍കാത്തത് സംബന്ധിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് ഇയാള്‍ ചോദിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ സംശയത്തിന് ഇട നല്‍കാത്ത രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റങ്ങ...