കേരളത്തിന്റെ കാന്താര; ‘തിറയാട്ടം’ സെപ്റ്റംബർ 22ന് തിയേറ്ററിൽ Thirayattam Movie
Thirayattam Movie മലബാറിന്റെ തെയ്യത്തിന്റെ പശ്ചാത്തലത്തിലുള്ള തിറയാട്ടംഎന്ന ചിത്രം സെപ്റ്റംബർ 22ന് തിയേറ്ററിൽ എത്തുന്നു. കേരളത്തിന്റെ 'കാന്താര'യുടെ ദൃശ്യവിസ്മയമാണ് തിറയാട്ടം.
ചിത്രത്തിലെ ആദ്യ ലിറിക്കൽ ഗാനം മനോരമ മ്യൂസിക്കിലൂടെ പുറത്തിറങ്ങി മണിക്കൂറുകൾക്കകം ലക്ഷ കണക്കിന് കാഴ്ചക്കാരായി. നടൻ ദിലീപിന്റെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ടീസർ പുറത്തിറങ്ങിയത്.
https://www.youtube.com/watch?v=fgF04dOuT20
വിശ്വൻ മലയൻ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചതിനുശേഷം ആണ് ജിജോ തിറയാട്ടം ചെയ്യുന്നത്.
കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥ കൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന സിനിമയാണ് തിറയാട്ടം. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സജീവ് തന്നെയാണ്.
Also Read : https://www.bharath...