ഏഴു വർഷത്തിന് ശേഷം പന്തെറിയാൻ ശ്രീ
സഞ്ജു സാംസണ്‍, എസ് ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ തുടങ്ങിയ വന്‍ താര നിര അടങ്ങിയ ടീമാണ് കേരളത്തിനായി ടൂര്‍ണമെന്റില്‍ ഇറങ്ങുന്നത്.
കൊച്ചി: വാതുവയ്പ്പ് വിവാദത്തില്‍ പെട്ട് ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക്.സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള സാധ്യത ടീമില്‍ ശ്രീശാന്തും ഇടംപിടിച്ചിട്ടുണ്ട്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ഇന്ത്യയില്‍ ആഭ്യന്തര മത്സരങ്ങള്‍ പുഃനരാരംഭിക്കുമ്പോള്‍ ശ്രാശാന്തും കളത്തിലെത്തും. 26 അംഗ ടീമിനെയാണ് നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ കെസിഎ സംഘടിപ്പിക്കുന്ന കേരള പ്രീമിയര്‍ ലീഗിലൂടെ താരം മടങ്ങിയെത്തുമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് നീട്ടിവെച്ചതോടെ മടങ്ങിവരവിനായുള്ള കാത്തിരിപ്പ് നീണ്ടേക്കുമെന്ന അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് താരം ഇപ്പോള്‍ കേരള ടീമില്‍ ഇടംപിടിച്ചിരിക്കു...