സോളാര്‍ ഞങ്ങളുടെ പെടലിക്ക് ഇടേണ്ട’: മന്ത്രിസഭാ പുനഃസംഘടനയില്ലെന്നും മുഖ്യമന്ത്രി Chief minister
Chief minister കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ സോളാര്‍ വിഷയത്തിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ വിഷയം ബോധപൂര്‍വ്വം ഉയര്‍ത്തിക്കൊണ്ടുവന്നതാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പറഞ്ഞതില്‍ നിന്ന് പുറകോട്ട് പോകുന്നത്? ആരെയാണ് ചര്‍ച്ചകള്‍ ബാധിക്കുക? മുഖ്യമന്ത്രി പിണറായി വിജയനെയാണോ മരിച്ച ഉമ്മന്‍ചാണ്ടിയെയാണോ? ഗൂഢാലോചനയില്‍ ഒരുപാട് വിവരങ്ങള്‍ പുറത്തുവരാനുണ്ട്. അതില്‍ ചില സ്ഥാനങ്ങള്‍ക്ക് വേണ്ടിയും ഗൂഢാലോചനയുണ്ടായെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നുവെന്നു. സോളാര്‍ ഗൂഢാലോചന ഞങ്ങളുടെ പെടലിക്ക് ഇടേണ്ട. എല്‍ഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ആ നിലയ്ക്ക് വിഷയം ഉയര്‍ത്തുകയാണ് ചെയ്തത്. അതാണുണ്ടായത്', മുഖ്യമന്ത്രി പ്രതികരിച്ചു.
Also Read: https://www.bharathasabdham.com/tomorrow-is-tomorrow-is-tomorrow-the-day-t...