Thursday, December 19
BREAKING NEWS


Tag: shigella

ഷിഗെല്ല ജാഗ്രതയിൽ; ചെലവൂർ മേഖലകളിൽ 25 പേർക്ക് രോഗ ലക്ഷണം
Kerala News, Latest news

ഷിഗെല്ല ജാഗ്രതയിൽ; ചെലവൂർ മേഖലകളിൽ 25 പേർക്ക് രോഗ ലക്ഷണം

ഷിഗെല്ല ജാഗ്രതയിൽ കോഴിക്കോട്. ചെലവൂർ, മുണ്ടക്കൽത്താഴം, മേഖലകളിൽ 25 പേർക്ക് രോഗ ലക്ഷണം ഉണ്ട്. നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇനിയും എണ്ണം കൂടിയാൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. കടുത്ത പനി, ഛർദ്ദിൽ, വയറുവേദന, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. മലിന ജലം, ഭക്ഷണം, രോഗ ബാധിതരുമായുള്ള സമ്പർക്കം തുടങ്ങിയവയാണ് ലക്ഷണം. 1 മുതൽ ഏഴു ദിവസങ്ങൾ ക്കുള്ളിൽ ലക്ഷങ്ങൾ കാണിച്ചു തുടങ്ങുക. ...
ഷിഗല്ല പടരുന്നു, ജാഗ്രത പാലിക്കണം, രോഗത്തിനെതിരെ മുൻകരുതൽ എടുക്കണമെന്ന് ജില്ലാമെഡിക്കൽ ഓഫീസർ
Kozhikode

ഷിഗല്ല പടരുന്നു, ജാഗ്രത പാലിക്കണം, രോഗത്തിനെതിരെ മുൻകരുതൽ എടുക്കണമെന്ന് ജില്ലാമെഡിക്കൽ ഓഫീസർ

കോട്ടാംപറമ്പ് മുണ്ടിക്കൽതാഴം ഭാഗത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗത്തിനെതിരെ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ.വി അറിയിച്ചു. പ്രദേശത്ത് ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലത്തിന്റെ സാമ്പിൾ പരിശോധനക്കെടുക്കുകയും പരിശോധനയിൽ ആറു കേസുകളിൽ ഷിഗല്ലസോണി എന്ന രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ജില്ലാ സർവയലൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള ടീം സ്ഥലം സന്ദർശിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുകയു ചെയ്തു. ആരോഗ്യ പ്രവർത്തകർ പ്രദേശത്തെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുകയും വീടുകൾ സന്ദർശിച്ച് ബോധവത്കരണം നൽകുകയും ചെയ്തു. അങ്കണവാടികളിലും മറ്റും ഒ.ആർ.എസ് പാക്കറ്റുകൾ ലഭ്യമാക്കി. പ്രദേശത്ത് ജാഗ്രത പാലിക്കുവാൻ ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. വയറിളക്കവും മ...
error: Content is protected !!