പറക്കുന്നതിന് തൊട്ടുമുമ്പ് വാതിലിനെന്തോ തകരാറ്; സൗദി എയർ വിമാനം റദ്ദാക്കി Saudi Air flight
Saudi Air flight സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്ന് റിയാദിലേക്ക് പറക്കേണ്ടിയിരുന്ന സൗദി എയർ വിമാനം യാത്ര റദ്ദാക്കി. ഇന്നലെ രാത്രി 8.30 ന് പറക്കേണ്ടിയിരുന്ന വിമാനത്തിലാണ് യാത്രക്കാർ കയറിയതിന് പിന്നാലെ വാതിലിൽ തകരാർ കണ്ടത്. പിന്നാലെ 120 യാത്രക്കാരെയും വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചു. കാരണം അറിയാതെ പ്രതിഷേധിച്ചവരെ വിമാനത്താവള ഉദ്യോഗസ്ഥർ ഇടപെട്ട് ശാന്തരാക്കി. തുടർന്ന് 120 പേരെയും ഹോട്ടലിലേക്ക് മാറ്റി.
Also Read: https://www.bharathasabdham.com/controversy-over-the-move-to-close-the-marine-drive-walkway-at-night-protest/
യാത്രക്കാരെല്ലാം കയറിയതിന് ശേഷമായിരുന്നു തകരാർ കണ്ടത്. യാത്രക്കാരെ മുന്നറിയിപ്പ് കൂടാതെ പുറത്തിറക്കിയത് ചെറിയ തോതിൽ പ്രതിഷേധത്തിന് കാരണമായി. അധികൃതർ ഇടപെട്ടതിനെ തുടർന്ന് അതേസമയം, യാത്രക്കാരെല്ലാം വിമാനത്താവളത്തിൽ കാത്തിരുന്നു. തകരാർ പരിഹരിച്ചതിന് ശേഷം...