Monday, December 23
BREAKING NEWS


Tag: rss

കാര്‍ഷിക നിയമത്തെ തള്ളി ആര്‍.എസ്.എസ്
India

കാര്‍ഷിക നിയമത്തെ തള്ളി ആര്‍.എസ്.എസ്

പൂര്‍ണമായും പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്ന് ഭാരതീയ കിസാന്‍ സംഘ് ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധം ശക്തിയാര്‍ജ്ജിക്കവെ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തെ തള്ളി ആര്‍.എസ്.എസ് സംഘടനയായ ഭാരതീയ കിസാന്‍ സംഘ്. കാര്‍ഷിക നിയമത്തെ പൂര്‍ണമായും പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്ന് കിസാന്‍ സംഘ് വ്യക്തമാക്കി. ' ഞങ്ങള്‍ ഭാരത് ബന്ദിനെ പിന്തുണയ്ക്കുന്നില്ല, എന്നാല്‍ മൂന്ന് നിയമങ്ങളും പൂര്‍ണമായും ഞങ്ങള്‍ അംഗീകരിക്കുന്നില്ല,'ബി.കെ.എസ് ഭാരവാഹി മഹേഷ് ചൗധരി പറഞ്ഞതായി എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പുതിയ കാര്‍ഷിക നിയമത്തില്‍ ചില മെച്ചപ്പെടുത്തല്‍ ആവശ്യമാണെന്നും ഭാരതീയ കിസാന്‍ സംഘ് പറഞ്ഞു. എന്നാല്‍ കര്‍ഷകര്‍ നടത്തുന്ന ഭാരത് ബന്ദിനെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്നും കിസാന്‍ സംഘ് കൂട്ടിച്ചേര്‍ത്തു. ...
4 മാസത്തിനിടെ കൊല്ലപ്പെടുന്നത് അഞ്ചാമത്തെ സിപിഐ എം പ്രവര്‍ത്തകൻ.
Crime, Kollam

4 മാസത്തിനിടെ കൊല്ലപ്പെടുന്നത് അഞ്ചാമത്തെ സിപിഐ എം പ്രവര്‍ത്തകൻ.

കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ രാഷ്ട്രീയ എതിരാളികളാല്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ സിപിഐ എം പ്രവര്‍ത്തകനാണ് കൊല്ലം മണ്‍റോതുരുത്ത് സ്വദേശി മണിലാല്‍ (52). ഈ അഞ്ച് കൊലപാതകങ്ങളിലെ കൊലപാതകികളെല്ലാം കോണ്‍ഗ്രസ്-ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. രാഷ്ട്രീയ അക്രമങ്ങൾ ഇല്ലാത്ത സ്ഥലത്ത് ബോധപൂര്‍വം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിനും, തെരഞ്ഞെടുപ്പ് ദുര്‍ബലപ്പെടുത്തുന്നതിനുമുള്ള സംഘപരിവാറിന്റെ രാഷ്ട്രീയ ഗൂഢലോചനയെ തുടര്‍ന്നാണ് മണ്‍റോ തുരുത്തില്‍ മണിലാല്‍ മരണപ്പെട്ടത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നും അംഗത്വമെടുത്തയാളാണ് മുഖ്യപ്രതി അശോകന്‍. നാടിനും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനാണ് കൊല്ലപ്പെട്ട മണിലാൽ. കായംകുളത്തെ സിയാദ്, വെഞ്ഞാറമൂട്ടിലെ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ ആഗസ്തില്‍ വെട്ടിക്കൊന്നത് കോണ്‍ഗ്രസുകാരാണ്. ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ ആസൂത്രണവും സഹായവും കൊലപാതകങ്ങള്‍ക്ക് പിന്...
error: Content is protected !!