ഞായറാഴ്ചയെത്തിയത് 4000 പേര്‍
രാമക്കൽമേട്ടിലേക്കു സഞ്ചാരികൾ ഒഴുകിയെത്തുന്നു
ഇടുക്കി : പ്രകൃതിയുടെ വശ്യസൗന്ദര്യവും ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ രാമക്കല്‍മേട്ടില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചുതുടങ്ങി. കോവിഡിന്റെ കടന്നുവരവോടെ സഞ്ചാരികളുടെ ഒഴുക്ക് നിലച്ച ഇവിടെ മാസങ്ങള്‍ക്കുശേഷം ഞായറാഴ്ച ഏറെ തിരക്കായിരുന്നു അനുഭവപ്പെട്ടത്. 4000ഓളം സഞ്ചാരികള്‍ എത്തിയതായാണ് അനൗദ്യോഗിക കണക്ക്. ഔദ്യോഗിക കണക്കുപ്രകാരം രണ്ടായിരം പേര്‍ എത്തി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയത് ഞായറാഴ്ചയായിരുന്നു. രണ്ടാഴ്ചയായി ദിവസവും ആയിരത്തോളം പേര്‍ എത്തുന്നുണ്ട്. പ്രധാന ഗേറ്റുവഴി മാത്രമാണ് സഞ്ചാരികളെ കയറ്റിവിടുന്നത്. കോവിഡ് മാർഗ നിർദ്ദേശങ്ങൾ പാലിച്ചാണിത്.
പ്രകൃതിയുടെ വശ്യസൗന്ദര്യവും കാറ്റാടിപ്പാടങ്ങളുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഈ വര്‍ഷം ക്രിസ്...