അവൾ വെറുമൊരു പെൺകുട്ടിയല്ല എന്റെ ജീവിതമാണ്, ഭാവി വധുവിനെ കുറിച്ച് മിനിസ്ക്രീൻ താരം രാഹുൽ രവി
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം രാഹുൽ രവി വിവാഹിതനാവുകയാണ്. ലക്ഷ്മി എസ് നായർ ആണ് വധു. നടൻ തന്നെയാണ് വിവാഹക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. പ്രീവെഡ്ഡിങ് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് നടൻ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിനോടൊപ്പം തന്നെ നടൻ പങ്കുവെച്ച ഹൃദയ സ്പർശിയായ കുറിപ്പും വൈറലായിട്ടുണ്ട്.
രാഹുലിന്റ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ
അവളെ ആദ്യമായി കണ്ടുമുട്ടിയ ആദ്യ ദിവസം മറ്റൊരു സാധാരണ ദിവസം മാത്രമായിരുന്നു. എന്നാൽ പിന്നീട് അത് മികച്ചതായി. ഓരോ ദിവസം പിന്നിടുമ്പോഴും അത് കൂടുതൽ മികച്ചും പ്രത്യേകതയുള്ളതുമായി മാറി. അവളുടെ ചിരിയും സംസാരവും എന്റെ ദിവസങ്ങള്‍ മാത്രമല്ല പിന്നീടങ്ങോട്ടുള്ള ജീവിതം തന്നെ മികച്ചതാക്കി. അവൾ വെറുമൊരു പെൺകുട്ടിയല്ല എന്റെ ജീവിതം തന്നെയാണെന്ന് അങ്ങനെ ഞാൻ തിരിച്ചറിഞ്ഞു. എന്റെ ജീവിതം തിളക്കമുള്ളതാക്കിയതിനും എന്റേതായതിനും...