Monday, December 23
BREAKING NEWS


Tag: pinarayi vijayan

തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ
Cinema, Kerala News

തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ

തിരുവനന്തപുരം : തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ. തിരുവനന്തപുരത്ത് നടന്ന ചോദ്യംചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ. സെക്രട്ടറിയേറ്റിൽ വെച്ച് നടന്ന ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി നൽകിയ നടിയുമായി ഒരു സൗഹൃദവുമില്ല. 2008 ൽ രണ്ട് മണിക്കൂർ മാത്രമായിരുന്നു സെക്രട്ടറിയേറ്റിൽ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. പരാതിക്കാരി ആരോപിച്ച സ്ഥലത്തായിരുന്നില്ല, താഴത്തെ നിലയിലായിരുന്നു ഷൂട്ടിംഗ് നടന്നതെന്നും പരാതി വ്യാജമാണെന്നും ജയസൂര്യ പ്രതികരിച്ചു. 2013 ൽ തൊടുപുഴയിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയും വ്യാജമാണ്. ആ സിനിമയുടെ ഷൂട്ട് 2011ൽ തന്നെ പൂർത്തിയായതാണ്. തൊടുപുഴ ആയിരുന്നില്ല, കൂത്താട്ടുകുളത്തായിരുന്നു സിനിമയുടെ ലൊക്കേഷൻ. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ജയസൂര്യ പ്രതികരിച്ചു....
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു
Kerala News, Politics

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ മൊഴി എടുക്കാന്‍ വിളിച്ചുവരുത്തി. അഭിഭാഷകനായ ബൈജു നോയല്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. നോട്ടീസ് നല്‍കിയാണ് മൊഴി രേഖപ്പെടുത്താന്‍ വിളിച്ചു വരുത്തിയത്. കേസെടുക്കാത്ത പോലീസ് നടപടിക്കെതിരെ ബൈജു നോയല്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് കോടതി നാളെ പരിഗണിക്കുമെന്ന് ബൈജു നോയല്‍   പറഞ്ഞു. മലപ്പുറം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യം ഹിന്ദു തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നാട് ആണ് കേരളമെന്നും വര്‍ഗീയശക്തികളുടെ എക്കാലത്തെയും ആക്രമണ ലക്ഷ്യമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖം വന്‍ വിവാദത്തിനിടയാക്കിയിരുന്നു. ...
സര്‍ക്കാരിന്റെ മുഖം വികൃതം;സിപിഐയുടേത് സര്‍ക്കാരിനെതിരേയുള്ള ഗുരുതരമായ കുറ്റപത്രം:കെ സുധാകരന്‍ എംപി K Sudhakaran MP
Kerala News, News, Politics

സര്‍ക്കാരിന്റെ മുഖം വികൃതം;സിപിഐയുടേത് സര്‍ക്കാരിനെതിരേയുള്ള ഗുരുതരമായ കുറ്റപത്രം:കെ സുധാകരന്‍ എംപി K Sudhakaran MP

K Sudhakaran MP മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും മുഖം വികൃതമാണെന്ന സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ അഭിപ്രായം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ഒരു ഘടകക്ഷിക്കു നല്കാവുന്ന ഏറ്റവും ഗുരുതരമായ കുറ്റപത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നേരത്തെ പ്രമുഖ സിപിഎം നേതാക്കളായ എംഎ ബേബി, ഡോ തോമസ് ഐസക്, ജി സുധാകരന്‍ തുടങ്ങിയവര്‍ പ്രകടിപ്പിച്ച വികാരത്തോട് ചേര്‍ന്നു നില്ക്കുന്ന സിപിഐയുടെ അഭിപ്രായം മുഖ്യമന്ത്രിയുടെയും ഇടതുഭരണത്തിന്റെയും തൊലിയുരിക്കുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ 50 വാഹനങ്ങളുടെ അകമ്പടിയോടെ പുറത്തിറങ്ങുന്നതും ജനങ്ങളെ കാണാന്‍ വിസമ്മതിക്കുന്നതും ജനരോഷം തിരിച്ചറിഞ്ഞാണ്. മുഖ്യമന്ത്രിയെ കണ്ടാല്‍ കൂകിവിളിക്കണമെന്നും കരിങ്കൊടി കാട്ടണമെന്നും തോന്നാത്ത ഒരാള്‍പോലും ഇന്നും കേരളത്തിലില്ല. പിണറായിയുടെ ഭരണം അത്രമേല്‍ ദുര്‍ഗന്ധം വമിക്കുന്നതാണെന്ന് സിപിഐപോലും തിരിച്ചറിഞ്ഞി...
കെ ജി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു Chief Minister
Entertainment, Kerala News, News

കെ ജി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു Chief Minister

Chief Minister പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെ ജി ജോർജ്. സമൂഹഘടനയും വ്യക്തിമനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നു. കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേർതിരിവ് അങ്ങേയറ്റം കുറച്ചു കൊണ്ടുവന്ന ഇടപെടലുകളാണ് കെജി ജോർജിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതാകട്ടെ സിനിമയുടെ നിലവാരത്തെയും ആസ്വാദനനിലവാരത്തെയും ഒരുപോലെ ശ്രദ്ധേയമാവിധം ഉയർത്തി. https://www.youtube.com/watch?v=G0EgDT-uOX0 ജനങ്ങൾക്ക് മറക്കാനാവാത്ത നിരവധി സിനിമകളുടെ സംവിധായകനാണ് അദ്ദേഹം. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനുതന്നെ ദേശീയ പുരസ്കാരം തേടിയെത്തി. യവനിക, പഞ്ചവടിപ്പാലം തുടങ്ങിയ സിനിമകൾ മലയാളി മനസ്സ...
മുഖ്യമന്ത്രിയുടെ ജില്ല സന്ദർശനം; യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് അടക്കം മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു  Chief Minister
Kerala News, News, Politics

മുഖ്യമന്ത്രിയുടെ ജില്ല സന്ദർശനം; യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് അടക്കം മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു Chief Minister

Chief Minister മുഖ്യമന്ത്രിയുടെ ജില്ല സന്ദർശനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റിനെയടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചക്ക് പെരിയ ടൗണിലൂടെ ജില്ല ജനറൽ സെക്രട്ടറി കാർത്തികേയൻ പെരിയക്കൊപ്പം നടന്നു പോകുന്നതിനിടെയാണ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. പ്രദീപും കാർത്തികേയനും സഹപ്രവർത്തകരും കോളേജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംബേദ്കർ കോളജിലേക്ക് പോകുമ്പോഴാണ് വളഞ്ഞിട്ടു പിടിച്ചതെന്നാണ് പരാതി. കൂടെയുണ്ടായിരുന്ന പ്രവർത്തകരും പൊലീസുമായി ഏറെ നേരം തർക്കിച്ചു. പിന്നീടാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി മുൻകരുതൽ എന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തത്. Also Read: https://w...
സംസാരിച്ച് കഴിയും മുൻപ് അനൗൺസ്‌മെന്റ്, ക്ഷുപിതനായി വേദിവിട്ട് പിണറായി വിജയൻ Chief Minister
Kerala News, News

സംസാരിച്ച് കഴിയും മുൻപ് അനൗൺസ്‌മെന്റ്, ക്ഷുപിതനായി വേദിവിട്ട് പിണറായി വിജയൻ Chief Minister

Chief Minister സംസാരിച്ച് കഴിയും മുൻപ് അനൗൺസ്‌മെന്റ്, ക്ഷുപിതനായി വേദിവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് ബദിയടുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. പരിപാടിയിൽ അധ്യക്ഷനായ മുഖ്യമന്ത്രി പ്രസംഗിച്ച് തീരുന്നതിന് മുൻപ് അനൗൺസർ അനൗൺസ്‌മെന്റ് തുടങ്ങുകയായിരുന്നു. വിഡിയോയിലും ഇത് വ്യക്തമാണ്. സംസാരിച്ച് അവസാനിപ്പിക്കുന്നതിന് മുൻപേ അനൗൺസ്‌മെന്റ് നടത്തിയതിനായിരുന്നു ക്ഷുപിതനായി മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. വേദിയിൽ വച്ച് തന്നെ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. Also Read: https://www.bharathasabdham.com/people-will-chase-the-ministry-that-goes-by-bus-v-muralidharan/ മുഖ്യമന്ത്രി സംസാരിച്ച് അവസാനിപ്പ് എന്ന് കരുതിയാണ് അനൗൺസർ അനൗൺസ്‌മെന്റ് തുടങ്ങിയതെന്നാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രി തുടർ പടിപടികളിലും പങ്കെടുത്തില്ല. വേദിയുടെ പ...
മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്, സവര്‍ണ്ണ മേല്‍ക്കോയ്മക്കെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ശ്രീനാരായണഗുരു: മുഖ്യമന്ത്രിChief Minister
Kerala News, News

മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്, സവര്‍ണ്ണ മേല്‍ക്കോയ്മക്കെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ശ്രീനാരായണഗുരു: മുഖ്യമന്ത്രിChief Minister

Chief Minister സവര്‍ണ്ണ മേല്‍ക്കോയ്മയ്ക്കും ജാതീയതയ്ക്കുമെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ശ്രീനാരായണഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് ഉദ്‌ഘോഷിച്ച ഗുരു കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തിയായി നിലകൊണ്ടു. താന്‍ ജീവിച്ച കാലത്തെ സാമൂഹ്യ ജീവിതത്തെയാകെ ഗ്രസിച്ചിരുന്ന സവര്‍ണ്ണ മേല്‍ക്കോയ്മയ്ക്കും ജാതീയതയ്ക്കുമെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ഗുരു. ആധുനിക കേരളത്തിന് അടിത്തറ പാകിയ അദ്ദേഹം കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തിയായി നിലകൊണ്ടുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സമാധി ദിനത്തില്‍ ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ചായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. https://www.youtube.com/watch?v=oQyN3pPTLl4 ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:- ആധുനിക കേരളത്തിന് അടിത്തറ പാകിയ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്...
മുഖ്യമന്ത്രിക്കായി വാടകയ്ക്കെടുത്ത ഹെലികോപ്ടറെത്തി Chief minister
Kerala News

മുഖ്യമന്ത്രിക്കായി വാടകയ്ക്കെടുത്ത ഹെലികോപ്ടറെത്തി Chief minister

Chief minister മുഖ്യമന്ത്രിക്കും പൊലീസിനും വേണ്ടി സ്വകാര്യ കമ്പനിയിൽ നിന്ന് വാടകക്കെടുത്ത ഹെലികോപ്ടര്‍ തിരുവനന്തപുരത്തെത്തി. മൂന്ന് വര്‍ഷത്തേക്കാണ് സ്വകാര്യ കമ്പനിയുമായി വാടക കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മാസം 80 ലക്ഷം രൂപയ്ക്ക് ഇരട്ട എഞ്ചിൻ ഹെലികോപ്ടര്‍ ആണ് വാടകയ്ക്കെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെത്തിച്ച ഹെലികോപ്ടര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. Also Read: https://www.bharathasabdham.com/registration-of-government-vehicles-is-now-only-in-thiruvananthapuram നിത്യ ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താനാകാതെ സംസ്ഥാനം നട്ടംതിരിയുന്നതിനിടെ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതില്‍ സര്‍ക്കാര്‍ വലിയ വിമര്‍ശനമാണ് നേരിടുന്നത്. 2020ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്ടര്‍ വാടകക്കെടുത്തത്. വന്‍ ധൂര്‍ത്തെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ഒരു വര്‍ഷത്തിന് ശേഷം ആ കരാര്‍ പുതുക്കിയില്ല. ര...
സോളാര്‍ ഞങ്ങളുടെ പെടലിക്ക് ഇടേണ്ട’: മന്ത്രിസഭാ പുനഃസംഘടനയില്ലെന്നും മുഖ്യമന്ത്രി Chief minister
Politics

സോളാര്‍ ഞങ്ങളുടെ പെടലിക്ക് ഇടേണ്ട’: മന്ത്രിസഭാ പുനഃസംഘടനയില്ലെന്നും മുഖ്യമന്ത്രി Chief minister

Chief minister കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ സോളാര്‍ വിഷയത്തിലെ ഗൂഢാലോചന സംബന്ധിച്ച്‌ അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ വിഷയം ബോധപൂര്‍വ്വം ഉയര്‍ത്തിക്കൊണ്ടുവന്നതാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പറഞ്ഞതില്‍ നിന്ന് പുറകോട്ട് പോകുന്നത്? ആരെയാണ് ചര്‍ച്ചകള്‍ ബാധിക്കുക? മുഖ്യമന്ത്രി പിണറായി വിജയനെയാണോ മരിച്ച ഉമ്മന്‍ചാണ്ടിയെയാണോ? ഗൂഢാലോചനയില്‍ ഒരുപാട് വിവരങ്ങള്‍ പുറത്തുവരാനുണ്ട്. അതില്‍ ചില സ്ഥാനങ്ങള്‍ക്ക് വേണ്ടിയും ഗൂഢാലോചനയുണ്ടായെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നുവെന്നു. സോളാര്‍ ഗൂഢാലോചന ഞങ്ങളുടെ പെടലിക്ക് ഇടേണ്ട. എല്‍ഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ആ നിലയ്ക്ക് വിഷയം ഉയര്‍ത്തുകയാണ് ചെയ്തത്. അതാണുണ്ടായത്', മുഖ്യമന്ത്രി പ്രതികരിച്ചു. Also Read: https://www.bharathasabdham.com/tomorrow-is-tomorrow-is-tomorrow-the-day-t...
കര്‍ഷകനെ കുരുതികൊടുത്തത് പിണറായി സര്‍ക്കാര്‍: കെ സുധാകരന്‍ എംപി K Sudhakaran
Kerala News, Politics

കര്‍ഷകനെ കുരുതികൊടുത്തത് പിണറായി സര്‍ക്കാര്‍: കെ സുധാകരന്‍ എംപി K Sudhakaran

K Sudhakaran അമ്പലപ്പുഴയില്‍ രാജപ്പന്‍ എന്ന നെല്‍കര്‍ഷകനെ കുരുതികൊടുത്തത് സംസ്ഥാന സര്‍ക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വില പൂര്‍ണ്ണമായും നല്‍കാത്തതു കാരണം സാമ്പത്തിക പ്രതിസന്ധിയിലായാണ് രാജപ്പന്‍ ജീവനൊടുക്കിയത്. എത്രയെത്ര കര്‍ഷകരെയാണ് ഈ സര്‍ക്കാര്‍ മരണത്തിലേക്ക് തള്ളിവിട്ടത്. കൃഷിയില്‍നിന്നുള്ള വരുമാനം ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന കുടുംബമാണ് രാജപ്പന്റേത്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം രാജപ്പനായിരുന്നു. സംഭരിച്ച നെല്ലിന്റെ തുക നല്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതമായ വീഴ്ച വരുത്തിയതു കാരണം കൃഷിയിറക്കാന്‍ കഴിയാതെ വരുകയും കാന്‍സര്‍ രോഗിയായ മകന്റെ ചികിത്സ മുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ കടുത്ത മനോവിഷമത്തിലായിരുന്നു രാജപ്പന്‍. Also Read: https://www.bharathasabdham.com/comfort-on-the-hill-nipah-test-r...
error: Content is protected !!