Saturday, December 21
BREAKING NEWS


Tag: munbai_citi

വൻ താരങ്ങൾ നിരന്നിട്ടും മുംബൈയ്ക്ക് തുടക്കം പാളി. ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് ഒരു ഗോളിന്റെ പരാജയവുമായി മുംബൈയ്ക്ക് ഐ എസ് എല്ലിലെ ആദ്യ മത്സരം.
Football, Sports

വൻ താരങ്ങൾ നിരന്നിട്ടും മുംബൈയ്ക്ക് തുടക്കം പാളി. ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് ഒരു ഗോളിന്റെ പരാജയവുമായി മുംബൈയ്ക്ക് ഐ എസ് എല്ലിലെ ആദ്യ മത്സരം.

ഒരു ചുവപ്പ് കാർഡ് കളി മാറ്റിയ മത്സരത്തിൽ മുംബൈ സിറ്റിയ്ക്ക് പരാജയത്തോടെ സീസണിലെ ആദ്യ മത്സരം. ഐ എസ് എല്ലില്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ച്‌ വന്‍ ടീമിനെ തന്നെ ഒരുക്കിയ മുംബൈ സിറ്റിക്ക് പക്ഷെ ആദ്യ മത്സരത്തിൽ തന്നെ പാളി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ വിജയം. ഒഗ്ബെചെ, ഹ്യൂഗോ ബൗമസ്, അഹ്മദ് ജാഹു, ലെ ഫോണ്ട്രെ എന്നിവരെ ഒക്കെ ഇറക്കി കളി തുടങ്ങിയ മുംബൈ മത്സരത്തില്‍ നല്ല ആധിപത്യം തന്നെ തുടക്കത്തില്‍ നിലനിര്‍ത്തി. എന്നാലും നോര്‍ത്ത് ഈസ്റ്റ് ഡിഫന്‍സിനെ മറികടക്കാന്‍ അവര്‍ക്ക് ആയിരുന്നില്ല. മത്സരത്തിന്റെ 43ആം മിനുട്ടില്‍ ആണ് നിർണായകമായ ചുവപ്പ് കാര്‍ഡ് വന്നത്. മുംബൈ സിറ്റിയുടെ മധ്യനിര താരം അഹ്മദ് ജാഹു ആണ് വളരെ മോശം ടാക്കിളിലൂടെ ചുവപ് കാർഡ് വാങ്ങി പുറത്ത് പോയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലഭിച്ച പെനാള്‍ട്ടിയിലൂടെ ആണ് നോര്‍ത്ത് ഈസ്റ്റ് ലീഡ് എടുത്തത്. ഒരു ഹാന്‍ഡ്ബ...
error: Content is protected !!