ആലപ്പുഴ മെഡിക്കല്‍ കോളേജ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 13.83 കോടി Medical College Alappuzha
TD Medical College Alappuzha ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 13,83,35,639 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ആശുപത്രി ഉപകണങ്ങള്‍ക്കും സാമഗ്രികള്‍ക്കും മറ്റുമായാണ് തുക അനുവദിച്ചത്.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതേറെ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
https://www.youtube.com/watch?v=fgF04dOuT20
ന്യൂറോളജി വിഭാഗത്തില്‍ 22 ലക്ഷം ചെലവഴിച്ച് റോബോട്ടിക് ട്രാന്‍സ്‌ക്രാനിയല്‍ ഡോപ്ലര്‍ സജ്ജമാക്കും. തലച്ചോറിലെ രക്തയോട്ടം കണ്ടെത്തുന്നതിനുള്ള അത്യാധുനിക ഉപകരണമാണിത്.
ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ 1.20 കോടിയുടെ പോസ്റ്റീരിയര്‍ സെഗ്മെന്റ് ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, വിക്ട്രക്റ്റമി മെഷീന്‍, എന്‍ഡോ ലേസര്‍ യൂണിറ്റ്, പോര്‍ട്ടബിള്‍ ഇഎംജി മെഷീന്‍, ന്യൂറോ സ...