നായയെ കാറിന്‍റെ പിന്നില്‍ കെട്ടിവലിച്ച സംഭവം; നടപടിയെടുക്കണമെന്ന് മേനകാ ഗാന്ധി
നായയെ കാറിന്‍റെ പിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ പ്രതികരണവുമായി മേനക ഗാന്ധി എംപി. പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മേനകാ ഗാന്ധി ആവശ്യപ്പെട്ടു.
ആലുവ റൂറല്‍ എസ്.പിയെ മേനക ഗാന്ധി ഫോണില്‍ വിളിച്ചാണ് കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്.
നായയുടെ കഴുത്തിൽ കയർ കുരുക്കി റോഡിലൂടെ കാറിൽ കെട്ടി വലിച്ചു. എറണാകുളം പറവൂരിൽ ആണ് സംഭവം. മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരതയാണ് യൂസഫ് എന്ന വ്യക്തി ചെയ്തത്. അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരാണ് ഈ കാഴ്ച്ച കണ്ട് യൂസഫിന്റെ വാഹനം തടഞ്ഞു നിർത്തി നായയെ രക്ഷിച്ചത്.
നായയെ വീട്ടിൽ ആർക്കും ഇഷ്ട്ടമല്ലാത്തത് കൊണ്ട് ഉപേക്ഷിക്കാൻ കൊണ്ട് പോയതാണെന്ന് ആണ് ഇയാൾ പോലീസിൽ മൊഴി നൽകിയത്.
...