Monday, December 23
BREAKING NEWS


Tag: man

മിണ്ടാ പ്രാണിയോട് കണ്ണില്ലാത്ത ക്രൂരത; നായയെ കയറില്‍ കെട്ടിവലിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു
Ernakulam, Kerala News, Latest news

മിണ്ടാ പ്രാണിയോട് കണ്ണില്ലാത്ത ക്രൂരത; നായയെ കയറില്‍ കെട്ടിവലിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു

നായയുടെ കഴുത്തിൽ കയർ കുരുക്കി റോഡിലൂടെ കാറിൽ കെട്ടി വലിച്ചു. എറണാകുളം പറവൂരിൽ ആണ് സംഭവം. മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരതയാണ് യൂസഫ് എന്ന വ്യക്തി ചെയ്തത്. അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരാണ് ഈ കാഴ്ച്ച കണ്ട് യൂസഫിന്‍റെ വാഹനം തടഞ്ഞു നിർത്തി നായയെ രക്ഷിച്ചത്. നായയെ വീട്ടിൽ ആർക്കും ഇഷ്ട്ടമല്ലാത്തത് കൊണ്ട് ഉപേക്ഷിക്കാൻ കൊണ്ട് പോയതാണെന്ന് ആണ് ഇയാൾ പോലീസിൽ മൊഴി നൽകിയത്. ഇന്നലെ രാവിലെ പത്തു മണിയോടെ ആണ് സംഭവം നടന്നത്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി ഉത്തരവ് ഇട്ടിരുന്നു. കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു.ഡ്രൈവറുടെ ലൈസെൻസ് റദ്ദ് ചെയ്തു. നായയുടെ ശരീരത്തിൽ ഉരഞ്ഞ ഒരുപാട് പാടുകൾ ഉണ്ട്. നാട്ടുകാർ ആണ് ചെങ്ങനാട് പോലീസിൽ പരാതി നൽകിയത്. നാട്ടുകാരിൽ ചിലർ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്തോടെ ഇയാൾക്ക് എതിരെ കേസ് എടുക്കണം എന്ന പരാതി വ്യാപകമായി ഉയർന്നിരു...
error: Content is protected !!