കുടുംബശ്രീ ഓണച്ചന്തകളിൽ നിന്നും 23 കോടി രൂപയുടെ വിറ്റുവരവ് Kudumbashree Onam Markets
Kudumbashree Onam Markets ഓണ വിപണിയിൽ നിന്നും ഇത്തവണയും കുടുംബശ്രീക്ക് കൈനിറയെ നേട്ടം. ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ഓണച്ചന്തകൾ വഴി കുടുംബശ്രീ നേടിയത് 23.09 കോടി രൂപയുടെ വിറ്റുവരവ്.
1070 സിഡിഎസ്തല ഓണച്ചന്തകൾ, 17 ജില്ലാതല ഓണച്ചന്തകൾ എന്നിവ ഉൾപ്പെടെ ആകെ 1087 ഓണച്ചന്തകൾ വഴിയാണ് ഈ നേട്ടം. കഴിഞ്ഞ വർഷം 19 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇതിനേക്കാൾ നാലു കോടി രൂപയുടെ അധിക വിറ്റുവരവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്.
https://www.youtube.com/watch?v=YRZQQpA_0Ko
കുടുംബശ്രീ ഓണച്ചന്തകളിലൂടെ ഇത്തവണ എറ്റവും കൂടുതൽ വിറ്റുവരവ് നേടിയത് എറണാകുളം ജില്ലയാണ്. 104 ഓണച്ചന്തകളിൽ നിന്നായി 3.25 കോടി രൂപയാണ് ജില്ലയിലെ സംരംഭകർ നേടിയത്. 103 ഓണച്ചന്തകളിൽ നിന്നും 2.63 കോടി രൂപയുടെ വിറ്റുവരവ് നേടി തൃശൂർ ജില്ല രണ്ടാമതും 81 ഓണച്ചന്തകളിൽ നിന്നും 2.55 കോടി രൂപ നേടി കണ്ണൂർ ജില്ല മൂന്നാമതും എത്തി....