കോട്ടയത്തിൻറെ കിഴക്കൻ മേഖലയില്‍ കനത്ത മഴ; വെള്ളാനിയില്‍ ഉരുള്‍പൊട്ടല്‍, വാഗമണില്‍ മണ്ണിടിച്ചില്‍ Rain
Rain കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലകളില്‍ കനത്ത മഴ. തലനാട് വെള്ളാനിയില്‍ ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ലെന്നാണ് വിവരം. മണ്ണിടിച്ചിലിനെ തുടര്‍ന്നു വാഗമണ്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. റോഡില്‍ കല്ലും മണ്ണും നിറഞ്ഞു. ഈരാറ്റുപേട്ട- വാഗമണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു കലക്ടര്‍ ഉത്തരവിട്ടു.
തീക്കോയി പഞ്ചായത്തിലെ ഇഞ്ചപ്പാറ, ആനി പ്ലാവ് ഭാഗത്താണ് ഉരുള്‍പൊട്ടിയത്. തീക്കോയി, തലനാട്, അടുക്കം ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ശക്തമായ മഴയില്‍ മീനച്ചിലാറിന്റെ കൈവഴികള്‍ കരകവിഞ്ഞു. ഒറ്റയീട്ടിക്കു സമീപം കാര്‍ ഒഴുക്കില്‍പ്പെട്ടു.
Also Read: https://www.bharathasabdham.com/infrastructure-development-of-schools-3800-crore-has-been-spent-in-7-years-said-the-minister/
മഴയെ തുടര്‍ന്നു വെള്ളികുളം സ്കൂളില്‍ ക്യാമ്ബ് തുറന്നിട്ടുണ്ട്. ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള സജീകരണങ്ങള്‍ തുടരുന്നു. ഈരാറ്റുപേട...