ഗാന്ധി ജയന്തി ദിവസത്തെ യാത്രാ നിരക്ക് ലാഭിക്കാം, പാതിയലധികം ഇളവുമായി കൊച്ചി മെട്രോ Kochi Metro
Kochi Metro ഗാന്ധി ജയന്തി ദിനത്തിൽ കൊച്ചി മെട്രോ യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ പത്ത് രൂപ ഒക്ടോബർ രണ്ടിനും തുടരും.
നിലവിൽ 20 രൂപ മുതൽ 60 രൂപ വരെ ഈടാക്കുന്ന യാത്രദൂരം ഗാന്ധിജയന്തി ദിനത്തിൽ വെറും 20 രൂപയ്ക്ക് യാത്ര ചെയ്യാം. പേപ്പർ ക്യൂ ആർ, മൊബൈൽ ക്യൂ ആർ, കൊച്ചി വൺ കാർഡ് എന്നിവയിൽ ഈ പ്രത്യേക ഇളവ് ലഭിക്കും. രാവിലെ 6 മുതൽ 10.30 വരെ അന്നേ ദിവസം മറ്റ് ഓഫറുകൾ ലഭ്യമായിരിക്കില്ല.
https://www.youtube.com/watch?v=gcVlwcvLXzo
കൊച്ചി വൺ കാർഡ് ഉപഭോക്താക്കൾക്ക് ഇളവ് ക്യാഷ് ബാക്ക് ആയി ലഭിക്കും. കേന്ദ്ര സർക്കാരിന്റെ സ്വച്ഛത ഹി സേവ ക്യാംപെയിനിൽ കൊച്ചി മെട്രോയും പങ്കാളികളാകുന്നുണ്ട്.
Also Read : https://www.bharathasabdham.com/nari-shakti-vandan-womens-reservation-became-a-law-the-ministry-issued-a-notification/
ഇതിന്റെ ...