തെലങ്കാനയിൽ പുതിയ ഫാക്ടറിക്ക് തറക്കലിട്ടതായി കിറ്റെക്സ് കമ്പനി. ലോകത്തിൽ തന്നെ ഏറ്റവും നീളം കൂടിയ ഫാക്ടറിയാകും തെലങ്കാനയിലേത് Kitex Garments
Kitex Garments കുട്ടികളുടെ വസ്ത്രങ്ങളിൽ ലോകത്തിലെ രണ്ടാമത്തെ വലിയ നിർമ്മാതാക്കളാണ് കിറ്റെക്സ് ഗ്രൂപ്പ്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ സീതാരാംപൂരിൽ 1.2 കിലോമീറ്റർ വീതം നീളമുള്ള മൂന്നു ഫാക്ടറിയും മൊത്തം 3.6 കിലോമീറ്റർ നീളമുള്ള ഫൈബർ ടു അപ്പാരൽ നിർമ്മാണ കേന്ദ്രവുമാണ് ഒരുങ്ങുന്നത്.
https://www.youtube.com/watch?v=yYWDZ5CCk5Q&t=10s
തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവു ആണ് തെലങ്കാനയിലെ സീതാരാംപൂരിൽ പുതിയ ഫാക്റ്ററിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. 250 ഏക്കർ വിസ്തൃതിയുള്ള സീതാരാംപൂർ ക്യാംപസിൽ 3.6 കിലോമീറ്റർ നീളമുള്ള ഫാക്ടറിക്ക് മറ്റു സൗകര്യങ്ങൾ ഉൾപ്പെടെ 4.5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണം വരുമെന്ന് കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാബു എം.ജേക്കബ് പറഞ്ഞു.
2024 സെപ്റ്റംബറിൽ പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം. വാറങ്കലിലെയും സീതാറാംപൂരിലെയും ഫാക്ടറികളിൽ രണ്ടു ഘട്ടങ്ങളായി ഏകദേ...