ബെംഗളൂരു എഫ് സിയെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങി ISL
ISL സീസണിലെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു കൊണ്ടു തുടങ്ങി. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴിന്റെ വിജയം. ഒരു സെല്‍ഫ് ഗോളും ഒപ്പം ലൂണയുടെ ഗോളും ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ചത്. കഴിഞ്ഞ ഐ എസ് എല്‍ പ്ലേ ഓഫിലെ കണക്കു തീര്‍ക്കല്‍ കൂടിയാണ് ബ്ലാസ്റ്റേഴ്സിന് ഈ വിജയം.
ആദ്യ മത്സരമായതു കൊണ്ടു തന്നെ കരുതലോടെയാണ് ഇരു ടീമുകളും കരുതലോടെയാണ് തുടങ്ങിയത്. ആദ്യ ഇരുപത് മിനുട്ടില്‍ ഇരുടീമുകളും കാര്യമായി അവസരങ്ങള്‍ ഒന്നും സൃഷ്ടിച്ചില്ല. ഐമന്റെ മിന്നലാട്ടങ്ങള്‍ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നല്‍കി. 25ആം മിനുട്ടില്‍ വലതു വിങ്ങില്‍ ഡെയ്സുകെ നടത്തിയ നീക്കം ബ്ലാസ്റ്റേഴ്സിന് ഫ്രീകിക്ക് നല്‍കി. ഫ്രീകിക്കിലെ ഹെഡര്‍ മിലോസിന് പക്ഷെ ലക്ഷ്യത്തിലേക്ക് തിരിക്കാൻ ആയില്ല.
Also Read: https://www.bharathasabdham.com/25-crore-lucky-winners-foun...