Thursday, December 19
BREAKING NEWS


Tag: kanyakumari

ചുഴലിക്കാറ്റ് ഡിസംബർ മൂന്നോടെ കന്യാകുമാരി തീരത്തെത്തും
Kerala News, Latest news

ചുഴലിക്കാറ്റ് ഡിസംബർ മൂന്നോടെ കന്യാകുമാരി തീരത്തെത്തും

കേരളത്തിൽ ചുഴലിക്കാറ്റ് ജാഗ്രതാ നിർദേശമുണ്ടെന്ന് മുഖ്യമന്ത്രി.കേരളത്തിൽ കാറ്റിൻ്റെ ശക്തി വരും മണിക്കൂറിലറിയാമെന്നും, ഏതു സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചുഴലിക്കാറ്റ് ഡിസംബർ മൂന്നോടെ കന്യാകുമാരി തീരത്തെത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ക്യാമ്പുകൾ തയ്യാറാക്കാൻ സർക്കാർ നിർദേശം നൽകി. അടച്ചുറപ്പില്ലാത്ത വീട്ടിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കും. നേവിയോടും കോസ്റ്റ് ഗാർഡിനോടും കപ്പലുകൾ കേരള തീരത്ത് സജ്ജമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമസേനയോട് വിമാനങ്ങൾ സജ്ജമാക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര ദുരന്ത പ്രതികരണ സേനയോട് ഏഴ് കമ്പനി സേനയെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു ...
കന്യാകുമാരി തീരത്ത് മയക്ക് മരുന്ന് വേട്ട; കറാച്ചിയില്‍ നിന്ന് കൊണ്ടുവന്ന ഹെറോയിനും ആയുധങ്ങളും പിടിച്ചെടുത്തു
Latest news

കന്യാകുമാരി തീരത്ത് മയക്ക് മരുന്ന് വേട്ട; കറാച്ചിയില്‍ നിന്ന് കൊണ്ടുവന്ന ഹെറോയിനും ആയുധങ്ങളും പിടിച്ചെടുത്തു

കന്യാകുമാരി തീരത്ത് തീരസംരക്ഷണ സേനയുടെ വന്‍ മയക്ക് മരുന്ന വേട്ട. ശ്രീലങ്കന്‍ ബോട്ടിലായിരുന്നു ഹെറോയിനടക്കമുള്ള മയക്കുമരുന്നുകള്‍ കടത്താന്‍ ശ്രമിച്ചത്. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും കൊണ്ടുവന്ന മയക്ക് മരുന്ന് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകവെയാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് ശ്രീലങ്കന്‍ സ്വദേശികളെ തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. ബോട്ടില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 99 പാക്കറ്റ് ഹെറോയിനും 20 ബോക്‌സ് സിന്തറ്റിക്ക് ഡ്രഗ്‌സുമാണ് ബോട്ടിലുണ്ടായിരുന്നത്. ...
error: Content is protected !!