കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍
അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി. 2147 ഗ്രാം സ്വർണവുമായി കോഴിക്കോട് സ്വദേശി സിറാജിനെ കസ്റ്റംസ് അറസ്റ്റു ചെയ്തു.
എമർജൻസി ലൈറ്റിനുള്ളിലും മറ്റും ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണം കടത്തിയത്. സംശയം തോന്നിയ കസ്റ്റംസ് ഇയാളെ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് പിടികൂടാനായത്.
...