Monday, December 23
BREAKING NEWS


Tag: jallikattu

ഇന്ത്യയില്‍ നിന്നുളള ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജല്ലിക്കെട്ട് തിരഞ്ഞെടുക്കപ്പെട്ടു.
Entertainment, Latest news

ഇന്ത്യയില്‍ നിന്നുളള ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജല്ലിക്കെട്ട് തിരഞ്ഞെടുക്കപ്പെട്ടു.

മലയാള സിനിമയ്ക്ക് അഭിമാനമായി ജല്ലിക്കെട്ട്. ഇന്ത്യയില്‍ നിന്നുളള ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജല്ലിക്കെട്ട് തിരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് ഇതിനകം തന്നെ നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. 2011ന് ശേഷം ഇതാദ്യമായാണ് ഒരു മലയാള ചലച്ചിത്രം ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചേര്‍ഡ് ഫിലിം വിഭാഗത്തിലാണ് ജല്ലിക്കെട്ട് മത്സരിക്കുക. ഒരു പോത്തിന് പിന്നാലെ പായേണ്ടിവരുന്ന ഒരു ജനതയുടെ ജീവിതമാണ് ലിജോയുടെ സിനിമ പറയുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ സിനിമ ധാരാളം പുരസ്കാരങ്ങള്‍ സ്വന്തമാക്കിയാണ് പുതിയ നേട്ടത്തിലേക്ക് എത്തുന്നത്.  93–ാമത് ഓസ്കര്‍ പുരസ്കാരം ഏപ്രില്‍ 25നാണ് പ്രഖ്യാപിക്കുക.  മലയാളത്തില്‍ നിന്നും ഓസ്‌കര്‍ നോമിനേഷന്‍ ലഭിക്കുന്ന മൂന്നാമത്തെ ചിത്രമാ...
error: Content is protected !!