Monday, December 23
BREAKING NEWS


Tag: house

വീടുകളിൽ മോഷണങ്ങൾ വർധിക്കുമെന്ന്;ഗോദ്‌റെജ്
Kerala News, Latest news

വീടുകളിൽ മോഷണങ്ങൾ വർധിക്കുമെന്ന്;ഗോദ്‌റെജ്

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കഴിഞ്ഞതോടെ കൊച്ചി പോലുള്ള നഗരങ്ങളിലെ വീടുകളിൽ മോഷണങ്ങൾ വർധിക്കുമെന്ന് ഗോദ്‌റെജ് ലോക്സ് ഹർഘർ സുരക്ഷിത് റിപ്പോർട്ട്‌. പോലീസിൽ നിന്നും ലഭിച്ച വിവര രേഖകളുടെ അടിസ്ഥാനത്തിൽ ആണ് റിപ്പോർട്ട്‌. കോവിഡ് എന്ന വില്ലൻ വന്നത്തോടെ പലർക്കും തൊഴിൽ ഇല്ലായ്മയും, മറ്റും വന്നതോടെ പലരും മോഷണ വഴികൾ തിരഞ്ഞെടുക്കുന്നു. പലരും മോഷണം നടന്നതിന് ശേഷം ആണ് വീടിന്‍റെ സുരക്ഷയെ കുറിച്ച് ഓർക്കുന്നത് പോലും. ഡിജിറ്റൽ ലോക്കുകളെയും മറ്റും പൊതു ജനങ്ങൾക്ക് അറിവ് വളർത്തേണ്ടത് ആവിശ്യമാണ്. പൊതു ജന ജാഗ്രത വളർത്തേണ്ടത് ആവശ്യമാണെന്നും, സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വേണ്ടിയാണ് ഗവേഷണം നടത്തിയതെന്നും ഗോദ്‌റെജ്‌ ലോക്‌സ് എസ്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്യാം മൊട്വാനി പറഞ്ഞു. ...
പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂര്‍ണ്ണമായും കത്തി നശിച്ചു
Kerala News, Kozhikode, Latest news

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂര്‍ണ്ണമായും കത്തി നശിച്ചു

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായും കത്തി. നല്ലളം കിഴ്‌വനപ്പാടത്ത് മഞ്ജു നിവാസിൽ കമലയുടെ താൽക്കാലിക വീടാണ് അഗ്നിയ്ക്ക് ഇരയായത്. ഷെഡിൽ നിന്ന് തീ ഉയരുന്നത് കണ്ട പരിസരവാസികൾ ആദ്യം കണ്ടത് തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ തീ സിലിണ്ടറിലേക്ക് പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. മീഞ്ചന്തയിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയ ശേഷമാണ് തീ അണച്ചത്. വീട് അടച്ചു പൂട്ടി മകളുടെ വീട്ടിൽ പോയത് ആണ് വീട്ടുടമ. പുതുതായി നിർമ്മിക്കുന്ന വീടിന്റെ സമീപത്താണ് താൽക്കാലിക വീട് ഉണ്ടായിരുന്നത്. വീടിന്റെ ആധാരം, സ്വർണ്ണം, പ്രധാനപ്പെട്ട പേപ്പറുകൾ സ്വർണ്ണം, ഉപകരണങ്ങൾ എല്ലാം കത്തി നശിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം കെ. എസ് ഇബി ജീവനക്കാർ എത്തി വിച്ഛേദിച്ചു. ...
സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ബോംബേറ്;ഏഴ് വയസുള്ള കുട്ടിയ്ക്ക് പരിക്ക്
Kerala News, Kozhikode, Latest news

സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ബോംബേറ്;ഏഴ് വയസുള്ള കുട്ടിയ്ക്ക് പരിക്ക്

കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. ആക്രമണമുണ്ടായത് കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശൈലജയുടെ വീടിന് നേരെയാണ്. സംഭവം നടന്നത് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു. വീടിന് നേരെ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. വീടിന്‍റെ വാതിലിനും ജനലിനും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 2.5 നാണ് അക്രമണം നടന്നത്. ഉഗ്ര ശബ്ദത്തോടെയുള്ളയുള്ള സ്‌ഫോടനത്തില്‍ വീടിന്‍റെ ജനലുകളും വാതിലും തകര്‍ന്നു.ഈ സമയം ഷൈലജയും ഭര്‍ത്താവും പരുക്കേറ്റ് ചികിത്സയിലുള്ള മകനും മകളും മകളുടെ ചെറിയ കുട്ടിയും കിടന്നുറങ്ങുകയായിരുന്നു. ആര്‍ക്കും ആളപായമൊന്നുമില്ല. പ്രദേശമാകെ കുലുങ്ങുന്ന തരത്തിലുള്ള സ്‌ഫോടനമാണ് നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.  അക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല.ബൈക്കിലെത്തയ സംഘമാണ് അക്രമിച്ചതെന്ന്...
error: Content is protected !!