ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ കൂടുതൽ ആരോപണങ്ങളുമായി കോഴ ആരോപണം ഉന്നയിച്ച ഹരിദാസൻ Health Minister
Health Minister ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ കൂടുതൽ ആരോപണങ്ങളുമായി മലപ്പുറം സ്വദേശി ഹരിദാസൻ. നിയമനതട്ടിപ്പിൽ നേരത്തെ വിവരം നൽകിയിട്ടും അന്വേഷിച്ചില്ലെന്നാണ് ഹരിദാസന്റെ ആരോപണം.
ഓഗസ്റ്റ് 17ന് മന്ത്രിയുടെ പിഎസിനെ നേരിൽ കണ്ട് വിവരം അറിയിച്ചു എന്നും ഹരിദാസൻ വെളിപ്പെടുത്തി. എന്നിട്ടും വീണ ജോർജിന്റെ ഓഫീസിൽ നിന്ന് ആരും വിളിച്ച് അന്വേഷിച്ചില്ലെന്ന് ഹരിദാസൻ ആരോപിക്കുന്നു. ഓഫീസ് കേന്ദ്രീകരിച്ചുള്ള സംഘം മറ്റ് തട്ടിപ്പുകളും നടത്തിയതായി ഇദ്ദേഹം വ്യക്തമാക്കുന്നു.
https://www.youtube.com/watch?v=7hPxT-_60W4
''ഞാനിത് അറിയിക്കാൻ വേണ്ടിയാണ് മന്ത്രിയുടെ പിഎസ്നെ നേരിട്ട് കാണാൻ ആളെവിട്ടതും പരാതി കൊടുത്തതും. വായിച്ച് കേട്ട് അതിന് നടപടി എടുക്കാൻ വേണ്ടിയാണ് അവിടെ കൊടുത്തത്. അവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ മന്ത്രിക്ക് അപേക്ഷ കൊടുക്കുന്നത്. അവിടെ നിന്ന് നടപടി എടുക്കാനാണ് ഞാൻ ആവശ്യപ്പെട്ടത...