കാര്‍ഷിക നിയമത്തെ തള്ളി ആര്‍.എസ്.എസ്
പൂര്‍ണമായും പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്ന് ഭാരതീയ കിസാന്‍ സംഘ്
ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധം ശക്തിയാര്‍ജ്ജിക്കവെ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തെ തള്ളി ആര്‍.എസ്.എസ് സംഘടനയായ ഭാരതീയ കിസാന്‍ സംഘ്. കാര്‍ഷിക നിയമത്തെ പൂര്‍ണമായും പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്ന് കിസാന്‍ സംഘ് വ്യക്തമാക്കി.
' ഞങ്ങള്‍ ഭാരത് ബന്ദിനെ പിന്തുണയ്ക്കുന്നില്ല, എന്നാല്‍ മൂന്ന് നിയമങ്ങളും പൂര്‍ണമായും ഞങ്ങള്‍ അംഗീകരിക്കുന്നില്ല,'ബി.കെ.എസ് ഭാരവാഹി മഹേഷ് ചൗധരി പറഞ്ഞതായി എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പുതിയ കാര്‍ഷിക നിയമത്തില്‍ ചില മെച്ചപ്പെടുത്തല്‍ ആവശ്യമാണെന്നും ഭാരതീയ കിസാന്‍ സംഘ് പറഞ്ഞു.
എന്നാല്‍ കര്‍ഷകര്‍ നടത്തുന്ന ഭാരത് ബന്ദിനെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്നും കിസാന്‍ സംഘ് കൂട്ടിച്ചേര്‍ത്തു.
...