എക്-സൈസ് ഓണം സ്പെഷ്യൽ ഡ്രൈവ് ; 10,469 കേസ്; 3.25 കോടിയുടെ മയക്കുമരുന്ന് പിടിച്ചു Excise Onam Special Drive
Excise Onam Special Drive ഓണം സ്‌പെഷ്യൽ ഡ്രൈവിൽ എക്‌സൈസ് രജിസ്റ്റർ ചെയ്തത് 10,469 കേസ്. ഇതിൽ 833 മയക്കുമരുന്ന് കേസും 1851 അബ്കാരി കേസുമാണ്. മയക്കുമരുന്ന് കേസുകളിൽ 841 പേരും അബ്കാരി കേസുകളിൽ 1479 പേരും അറസ്റ്റിലായി. 3.25 കോടിയുടെ മയക്കുമരുന്നാണ് പിടിച്ചത്.
Also Read : https://www.bharathasabdham.com/tdp-chief-ex-andhra-cm-chandrababu-naidu/
ഓണം സ്പെഷ്യൽ ഡ്രൈവ് വിജയിപ്പിച്ച എക്‌സൈസ് സേനാംഗങ്ങളെ മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. ആകെ 13,622 പരിശോധനകളാണ് നടത്തിയത്. മറ്റ് വകുപ്പുകളുമായി ചേർന്ന് 942 റെയ്ഡുകളും നടത്തി. 1,41,976 വാഹനങ്ങൾ പരിശോധിച്ചു.
https://www.youtube.com/watch?v=fgF04dOuT20
മയക്കുമരുന്ന് കേസിൽ 56 വാഹനങ്ങളും അബ്കാരിയിൽ 117 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കൂടുതൽ മയക്കുമരുന്ന് കേസ് റിപ്പോർട്ട് ചെയ്തത് എറണാകുളം (92), കോട്ടയം (90), ആലപ്പുഴ (87) ജില്ലകളില...