Monday, December 23
BREAKING NEWS


Tag: ernakulam

നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവം: ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് സസ്പെന്‍ഷന്‍; എറണാകുളം ലോ കോളേജ് രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ലോ കോളേജ് സ്റ്റാഫ് കൗണ്‍സിലിന്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. വലിയ വിവാദം സൃഷ്ടിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥിയോട് കോളേജ് സ്റ്റാഫ് കൗണ്‍സില്‍ വിശദീകരണം തേടിയിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തുന്നതായി വിഷ്ണു അറിയിച്ചെങ്കിലും ഈ വിശദീകരണം തള്ളിയാണ് സസ്‌പെന്‍ഡ് ചെയ്തത്.
Breaking News, Entertainment, Entertainment News, Kerala News, Latest news

നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവം: ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് സസ്പെന്‍ഷന്‍; എറണാകുളം ലോ കോളേജ് രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ലോ കോളേജ് സ്റ്റാഫ് കൗണ്‍സിലിന്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. വലിയ വിവാദം സൃഷ്ടിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥിയോട് കോളേജ് സ്റ്റാഫ് കൗണ്‍സില്‍ വിശദീകരണം തേടിയിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തുന്നതായി വിഷ്ണു അറിയിച്ചെങ്കിലും ഈ വിശദീകരണം തള്ളിയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കൊച്ചി: നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തു. എറണാകുളം ലോ കോളജിലെ രണ്ടാംവര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. എറണാകുളം ലോ കൗണ്‍സില്‍ സ്റ്റാഫ് കൗണ്‍സില്‍ ആണ് നടപടിയെടുത്തത്. കോളജ് യൂനിയനുമായി ചേര്‍ന്ന് സിനിമ പ്രമോഷന്റെ ഭാഗമായി നടത്തിയ ചടങ്ങിലാണ് വിഷ്ണു അപര്‍ണയോട് മോശമായി പെരുമാറിയത്. കോളേജ് യൂണിയന്‍ പരിപാടിയില്‍ അതിഥിയായിട്ടാണ് നടി അപര്‍ണ ബാലമുരളിയും വിനീത് ശ്രീനിവാസനും ലോ കോളേജിലെത്തിയത്. ഇവര്‍ അഭിനയിക്കുന്ന തങ്കം സിനിമയുടെ പ്രമോഷന്റെ കൂടി ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. പരിപാടി വേദിയില്‍ പുരോഗമിക്കുന്നതിനിടെ പൂവ് നല്‍കാന്‍ വേദിയിലേക്ക് കയറിവന്ന വിദ്യാര്‍ത്ഥി അപര്‍ണക്ക് ഹസ്തദാനം ചെയ്തശേഷം തോളില്‍ കൈയിടാന്‍ ശ്രമിക്കുകയായിരുന്നു. പൂ സ്വീകരിച്ച അപര്‍ണയ്ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കിയ വിഷ്ണു അപര്‍ണയെ ക...
പാലാരിവട്ടം പാലം:പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ച്‌ തുടങ്ങി
Ernakulam

പാലാരിവട്ടം പാലം:പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ച്‌ തുടങ്ങി

തൂണുകള്‍ക്കിടയിലുള്ള ആറില്‍ നാല് ഗര്‍ഡറുകളാണ് സ്ഥാപിച്ചത് കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തില്‍ പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ച്‌ തുടങ്ങി. തൂണുകള്‍ക്കിടയിലുള്ള ആറില്‍ നാല് ഗര്‍ഡറുകളാണ് സ്ഥാപിച്ചത്. ഗതാഗത തടസ്സം ഒഴിവാക്കാന്‍ രാത്രിയിലാണ് ഗര്‍ഡര്‍ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നത്. പാലം പുനര്‍നിര്‍മ്മാണത്തിനായി ഒക്ടോബര്‍ 8നാണ് പഴയ ഗര്‍ഡര്‍ നീക്കി തുടങ്ങിയത്. രണ്ട് മാസമാകുമ്ബോഴേക്കും പുതിയ ഗര്‍ഡര്‍ തൂണുകള്‍ക്കിടയില്‍ സ്ഥാപിച്ച്‌ തുടങ്ങി. അഞ്ച് ആറ് തൂണുകള്‍ക്കിടയിലെ ആറില്‍ നാല് ഗര്‍ഡര്‍ സ്ഥാപിക്കുന്ന ജോലിയാണ് പുലര്‍ച്ചയോടെ പൂര്‍ത്തിയായത്. മുറിച്ച്‌ നീക്കിയ പതിനെട്ടില്‍ 8 പിയര്‍ക്യാപ്പുകളുടെയും പണികള്‍ പൂര്‍ത്തിയായതോടെയാണ് ഇതിന് മുകളിലായി വിലങ്ങനെ ഗര്‍ഡറുകള്‍ സ്ഥാപിച്ച്‌ തുടങ്ങിയത് https://www.youtube.com/watch?v=Nykp0b2MqQ8 ...
എറണാകുളത്ത് അമ്മയും മക്കളും മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത
Crime, Ernakulam

എറണാകുളത്ത് അമ്മയും മക്കളും മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത

കൊച്ചി: എറണാകുളം ഞാറയ്ക്കലില്‍ അമ്മയും മൂന്ന് കുഞ്ഞുങ്ങളും മരിച്ച നിലയില്‍. വൈപ്പിന്‍ അനിയില്‍ ബീച്ചിന് സമീപമുള്ള വീട്ടിലാണ് അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.എടവനക്കാടുള്ള കൂട്ടുങ്ങല്‍ ചിറയില്‍ സനിലിന്റെ ഭാര്യ വിനീത(25), കുഞ്ഞുങ്ങളായ വിനയ്, ശ്രാവണ്‍, ശ്രേയ എന്നിവരാണ് മരിച്ചത്. മത്സ്യതൊഴിലാളിയാണ് സനില്‍. മൂത്ത കുട്ടിക്ക് നാല് വയസ്സും രണ്ടാമത്തെ കുട്ടിക്ക് രണ്ട് വയസ്സുമാണ്. കുട്ടികളുടെ അമ്മയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കള്‍ക്ക് വിഷം നല്‍കിയതിനുശേഷം അമ്മ വിനീത മുറിക്കുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. കുടുംബപ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് അറിയിച്ചു. നാലു വയസ്സുള്ള സവിനയി രണ്ട് വയസ്സുള്ള ശ്രാവണ്‍ നാലുമാസം മാത്രം പ്രായമുള്ള ശ്രേയ എന്നിവര്‍ കട്ടിലില്‍ മരിച്ച നിലയില്‍ കിടക്കുകയായിരുന്നു.പുലര്‍ച്ചെ എഴുന്നേറ്റ സനല്‍ വാതിലില്‍ മു...
കണ്ടാൽ ജമന്തി; കൊച്ചിയില്‍ വഴിയോരത്തും കഞ്ചാവ് ചെടികള്‍
Crime, Ernakulam

കണ്ടാൽ ജമന്തി; കൊച്ചിയില്‍ വഴിയോരത്തും കഞ്ചാവ് ചെടികള്‍

കൊച്ചി: കൊച്ചിയില്‍ എക്സൈസിനെ ഞെട്ടിക്കുന്ന കഞ്ചാവ് കൃഷിരീതി അരങ്ങേറുന്നു. എറണാകുളം തൃപ്പൂണിത്തുറ പ്രദേശങ്ങളില്‍ കഴിഞ്ഞ മാസം ഒന്നാം തീയതി മുതല്‍ ഇങ്ങോട്ട് ഇതിനകം അഞ്ചിലേറെ സ്ഥലങ്ങളില്‍ പാതയോരങ്ങളില്‍ വളര്‍ന്നു നില്‍ക്കുന്ന കഞ്ചാവ് ചെടികള്‍ കണ്ടെത്തിയതായി തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ് പറഞ്ഞു. സംശയം തോന്നിയ നാട്ടുകാരില്‍ ഒരാള്‍ വിളിച്ചു പറഞ്ഞാണു കഴിഞ്ഞ ദിവസം ഉദയം പേരൂര്‍ കണ്ടനാട് ഭാഗത്ത് വിശുദ്ധ മാര്‍ത്ത മറിയം പള്ളിയുടെ സമീപം തിരക്കേറിയ റോഡരികില്‍ വളര്‍ന്നു നില്‍ക്കുന്ന രണ്ട് ചെടികള്‍ കണ്ടെത്തിയത്. ഏകദേശം നാലു മാസത്തോളം പ്രായമുള്ള ചെടികളാണ് ഇവിടെ കണ്ടത്.അതിനു മുന്‍പ് തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിന്ന് നാലു ചെടികളാണ് കണ്ടെത്തിയത്. സമീപത്ത് ജമന്തി ഉള്‍പ്പടെയുള്ള ചെടികള്‍ നില്‍ക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് അത്ര വേഗം മനസിലാക്കാന്‍ സാധിക്...
error: Content is protected !!