Monday, December 23
BREAKING NEWS

Tag: Elephant

ഉല്ലാസയാത്രയ്ക്ക് എത്തിയ മലപ്പുറം കളക്ടർ വി ആര്‍ പ്രേനാഥിനെയും സംഘത്തെയും തടഞ്ഞ് കബാലി Kabali comes to road again
Thrissur

ഉല്ലാസയാത്രയ്ക്ക് എത്തിയ മലപ്പുറം കളക്ടർ വി ആര്‍ പ്രേനാഥിനെയും സംഘത്തെയും തടഞ്ഞ് കബാലി Kabali comes to road again

Kabali comes to road again കൊമ്പൻ വഴിയില്‍ തന്നെ നിലയുറപ്പിച്ചതോടെ കളക്ടറുടെ വാഹനവും മറ്റ് ബസുകളും ഉള്‍പ്പടെ മുക്കാല്‍ മണിക്കൂറോളം റോഡില്‍ കുടുങ്ങി. ഒരുതവണ കൊമ്പൻ ബസിന് നേരെ പാഞ്ഞടുക്കുകയും ചെയ്തു. അതിനിടെ കളക്ടര്‍ വിവരം ഡിഎഫ്‌ഒയെ അറിയിച്ചതിനെതുടര്‍ന്ന് രണ്ട് ജീപ്പുകളില്‍ വനപാലകര്‍ എത്തിയതോടെയാണ് ആന റോഡില്‍നിന്ന് വനത്തിലേക്ക് മാറിയത്. https://www.youtube.com/watch?v=fgF04dOuT20 മലപ്പുറം കളക്‌ട്രേറ്റില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ജീവനക്കാര്‍ക്കൊപ്പം കളക്ടര്‍ ഉല്ലാസയാത്രയ്ക്ക് എത്തിയത്. ഫയല്‍ അദാലത്ത് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അവധിദിനത്തില്‍ രണ്ട് ബസുകളിലായി കളക്ടറും സംഘവും മലക്കപ്പാറയിലേക്ക് തിരിച്ചത്. https://www.youtube.com/watch?v=YRZQQpA_0Ko&t=78s ...
മയക്കുവെടി കിട്ടിയപ്പോള്‍ തന്നെ അടങ്ങി പി ടി സെവന്‍; പിന്നെ കുറുമ്പുകളൊന്നുമില്ലാതെ കീഴടങ്ങി, ധോണി എന്ന് പേരിട്ട് വനം വകുപ്പും, ഏഴുമാസമായി പ്രദേശത്തെ ഉറക്കം കെടുത്തിയ കൊമ്പനെ പിടികൂടുമ്പോള്‍ നാട്ടുകാരും ആശ്വാസത്തില്‍ ആയി, ഇനി പി ടി സെവന് നല്ല നടപ്പ്….
Around Us, Breaking News, Kerala News, Palakkad

മയക്കുവെടി കിട്ടിയപ്പോള്‍ തന്നെ അടങ്ങി പി ടി സെവന്‍; പിന്നെ കുറുമ്പുകളൊന്നുമില്ലാതെ കീഴടങ്ങി, ധോണി എന്ന് പേരിട്ട് വനം വകുപ്പും, ഏഴുമാസമായി പ്രദേശത്തെ ഉറക്കം കെടുത്തിയ കൊമ്പനെ പിടികൂടുമ്പോള്‍ നാട്ടുകാരും ആശ്വാസത്തില്‍ ആയി, ഇനി പി ടി സെവന് നല്ല നടപ്പ്….

പാലക്കാട്: ധോണിയെ വിറപ്പിച്ച പി ടി സെവനെ തളച്ചതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും വനം വകുപ്പും. ഇന്ന് രാവിലെ മയക്കുവെടിയേറ്റ ഒറ്റയാന്‍ പി.ടി. സെവനെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി. ആദ്യഘട്ട ദൗത്യം വിജയിച്ചതിന് പിന്നാലെ രണ്ടാം ഘട്ടവും പൂര്‍ത്തിയായതോടെ ആനയെ ധോണി ക്യാമ്പിലേക്ക് എത്തിച്ചു. മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെയാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. മയക്കു വെടിവെച്ച ആനയെ ആദ്യം ഒരു കുങ്കിയാനയെ കൊണ്ട് തള്ളിക്കയറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയാണ് ലോറിയില്‍ കയറ്റിയത്. ആനയുടെ കാലുകളില്‍ വടം കെട്ടി. കണ്ണുകള്‍ കറുത്ത തുണി കൊണ്ടു മൂടിയെങ്കിലും പിന്നീട് തുണി നീക്കം ചെയ്തു. മുത്തങ്ങയില്‍ നിന്നെത്തിച്ച വിക്രം, ഭരതന്‍, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് ലോറിയില്‍ കയറ്റിയത്. ധോണിയിലെ ജനവാസ മേഖലയില്‍ ഭീതി പരത്തിയ കാട്ടാ...
പി ടി സെവനെ തളച്ചാലും ധോണിയിലുള്ളവര്‍ ആനപ്പേടിയില്‍ തന്നെ. ഇനിയും ആന വരില്ല എന്ന് എങ്ങനെ ഉറപ്പിക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍. പിടി സെവന്‍ നശിപ്പിച്ച കൃഷിയ്ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന് ധോണി നിവാസികള്‍. ദൗത്യം വിജയമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ തന്നെ പറയുമ്പോഴും വീണ്ടും ആന ഇറങ്ങാം എന്ന ഭയത്താലാണ് ധോണിയിലുള്ളവര്‍..
Around Us, Breaking News, Latest news, Palakkad

പി ടി സെവനെ തളച്ചാലും ധോണിയിലുള്ളവര്‍ ആനപ്പേടിയില്‍ തന്നെ. ഇനിയും ആന വരില്ല എന്ന് എങ്ങനെ ഉറപ്പിക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍. പിടി സെവന്‍ നശിപ്പിച്ച കൃഷിയ്ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന് ധോണി നിവാസികള്‍. ദൗത്യം വിജയമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ തന്നെ പറയുമ്പോഴും വീണ്ടും ആന ഇറങ്ങാം എന്ന ഭയത്താലാണ് ധോണിയിലുള്ളവര്‍..

ഏഴുമാസമായി പാലക്കാട് ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്നു പി.ടി. സെവന്‍. 2022 ജൂലൈ എട്ടിന് പ്രഭാത സവാരിക്കിറങ്ങിയ ശിവരാമനെ കൊലപ്പെടുത്തിയ ആന പിന്നീട് കണ്ടതെല്ലാം തകര്‍ത്തു. കൃഷിയിടങ്ങളെല്ലാം തകര്‍ക്കുകയും നാട്ടുകാരുടെ ജീവന് തന്നെ ഭീഷണിയായി തുടര്‍ന്നപ്പോഴാണ് പ്രതിഷേധം അണപൊട്ടിയത്. മയക്കുവെടിവച്ച് ആനയെ പിടികൂടാനുള്ള തീരുമാനം മാസങ്ങള്‍ക്കു മുന്‍പേ എടുത്തിരുന്നെങ്കിലും പിന്നീടു വനംവകുപ്പ് നിലപാട് മാറ്റി. ജനരോഷം ശക്തമായതിനെ തുടര്‍ന്ന് വീണ്ടും ആനയെ തളയ്ക്കാന്‍ ദൗത്യസംഘം ഇറങ്ങുകയായിരുന്നു. ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയ ആണ് 75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നല്‍കുന്നത്. രാവിലെ 7.40ഓടെ പി.ടി.ഏഴാമനെ മയക്ക് വെടി വെച്ചു. മയക്ക് വെടി കൊണ്ട പിടി സെവനെ കൂട്ടിലെത്തിക്കാന്‍ മുത്തങ്ങയില്‍ നിന്ന് വിക്രം, ഭരതന്‍, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ...
error: Content is protected !!