Saturday, December 21
BREAKING NEWS


Tag: election

കേരളത്തില്‍ നവംബര്‍ 13 ന് ഉപതെരഞ്ഞെടുപ്പ്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് തീയതിയായി
India, National, Politics

കേരളത്തില്‍ നവംബര്‍ 13 ന് ഉപതെരഞ്ഞെടുപ്പ്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് തീയതിയായി

ദില്ലി: മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും കേരളമടക്കം സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും തീയതികൾ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ 20 ന് നടക്കും. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടത്തുക. നവംബര്‍ 13 ന് ആദ്യഘട്ടം നടത്തും. രണ്ടാം ഘട്ടം നവംബര്‍ 20നാണ്. നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കും. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. നവംബര്‍ 13 നാണ് വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടത്തുക. വോട്ടെണ്ണല്‍ നവംബര്‍ 23 ന് നടത്തും. ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ഐതിഹാസികമായ തെരഞ്ഞെടുപ്പാണ് ജമ്മു കശ്മീരിൽ നടന്നതെന്ന് പറഞ്ഞ അദ്ദേഹം ജമ്മു കശ്മീ...
സംസ്ഥാനത്ത് നവംബർ 13 ന് ഉപതെര‌ഞ്ഞെടുപ്പ് നിശ്ചയിച്ചതിന് പിന്നാലെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്
Kerala News, Latest news

സംസ്ഥാനത്ത് നവംബർ 13 ന് ഉപതെര‌ഞ്ഞെടുപ്പ് നിശ്ചയിച്ചതിന് പിന്നാലെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്

പാലക്കാട്: സംസ്ഥാനത്ത് നവംബർ 13 ന് ഉപതെര‌ഞ്ഞെടുപ്പ് നിശ്ചയിച്ചതിന് പിന്നാലെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം. നവംബർ 13 മുതൽ 15 വരെയുള്ള തീയ്യതികളിൽ വോട്ടെടുപ്പ് നടത്തരുതെന്നാണ് ആവശ്യം. കൽപ്പാത്ത രഥോത്സവം നടക്കുന്നത് ഈ തീയ്യതികളിലായതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാണ് ആവശ്യം. അതേസമയം പാലക്കാട് സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള ചർച്ചകൾ സജീവമായി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാവും പാലക്കാട്ടെ സ്ഥാനാർത്ഥിയാവുകയെന്നാണ് വിവരം. സിപിഎം സ്ഥാനാ‍ർത്ഥിയായി ബിനുമോൾക്കൊപ്പം മറ്റ് പേരുകളും ചർച്ചയിലുണ്ട്. ...
പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
Election, Kerala News

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളില്‍ ജയിച്ച രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്‌. ഉപതെരഞ്ഞെടുപ്പിന് ഇനി 28 നാൾകൂടിയുണ്ട്. പത്രിക സമർപ്പണം ഈ മാസം 29 മുതൽ‌ ആരംഭിക്കും. തികഞ്ഞ് ആത്മവിശ്വാസത്തിലാണ് മുന്നണികൾ. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും തെരഞ്ഞെുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മഹാരാഷ്ട്രിയിൽ നവംബർ 20ന് തെരഞ്ഞെടുപ്പ് നടക്കും. ഝാർഖണ്ഡിൽ രണ്ട...
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം, സുരേന്ദ്രനേക്കാള്‍ മുന്‍തൂക്കം ശോഭ സുരേന്ദ്രന്..?
Kerala News, Politics

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം, സുരേന്ദ്രനേക്കാള്‍ മുന്‍തൂക്കം ശോഭ സുരേന്ദ്രന്..?

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥിയെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം രൂക്ഷം. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ സമവായ നിര്‍ദേശങ്ങളും പാളി. ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നതാണ് ജില്ലയിലെ ഒരു വിഭാഗം ബിജെപി നേതാക്കളുടെ ആവശ്യം. മറ്റൊരു വിഭാഗം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായും ആവശ്യമുന്നയിക്കുന്നുണ്ട്. കുമ്മനത്തിന്റെ സാനിധ്യത്തില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ശോഭ സുരേന്ദ്രനാണ് മുന്‍തൂക്കം. 34 പേരുടെ പിന്തുണ ശോഭാ സുരേന്ദ്രന് ലഭിച്ചപ്പോള്‍ കെ സുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് 22 അംഗങ്ങളാണ് ആവശ്യപ്പെട്ടത്. സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗവും രംഗത്തുണ്ട്. ഇതിനിടെ അഭിപ്രായ സര്‍വ്വേ യോഗത്തില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ അനുകൂലികളെ മാറ്റിനിര്‍ത്താന്‍ നീക്കം നടന്നതായി ആരോപണം ഉയരുന്നുമുണ്ട്....
ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല; ബാബുവിന് താല്ക്കാലിക തിരിച്ചടി Thrippunithura election case
Ernakulam

ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല; ബാബുവിന് താല്ക്കാലിക തിരിച്ചടി Thrippunithura election case

Thrippunithura election case തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ കെ.ബാബുവിന് താല്ക്കാലിക തിരിച്ചടി. കെ. ബാബുവിന്‌ എതിരെ എതിർ സ്ഥാനാർത്ഥിയായിരുന്ന  എം.സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. Also Read : https://www.bharathasabdham.com/baby-boy-for-jaick-c-thomas-and-wife-geethu-thomas/ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണെന്ന് കെ.ബാബു ആവശ്യപ്പെട്ടെങ്കിലും അക്കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. https://www.youtube.com/watch?v=JX7vwquWD1s&t=14s അതേസമയം ഹൈക്കോടതിയിലെ നടപടി ക്രമങ്ങള്‍ തുടരാമെന്നും സുപ്രീംകോടതി പറഞ്ഞു.  സ്റ്റേ ഇല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് കേസ് വാദം കേള്‍ക്കുന്നതിന് തടസമില്ല . അതേസമയം  കെ.ബാബുവിന്‍റെ ഹര്‍ജിയില്‍ സുപ്രീംകോടതി പിന്നീട് വിശദമായ വാദം കേള്‍ക്കും. ...
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽഹാസൻ Kamal Haasan
Politics

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽഹാസൻ Kamal Haasan

Kamal Haasan ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽഹാസൻ. സൗത്ത് ചെന്നൈ, കോയമ്പത്തൂർ, മധുര എന്നീ മൂന്നു മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് മക്കൾ നീതി മയ്യം അണികൾ പ്രവർത്തനം ശക്തമാക്കിയിരിക്കുയാണ്. Also Read : https://www.bharathasabdham.com/excise-onam-special-drive-10469-cases-drugs-worth-3-25-crore-seized/ കമൽ​ഹാസൻ ഇതിൽ ഒരു മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് സാധ്യത. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം വിജയക്കൊടി പാറിക്കുമെന്നാണ് കമൽഹാസൻ പ്രതീക്ഷിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. https://www.youtube.com/watch?v=fgF04dOuT20 നേരിയ വോട്ടുവ്യത്യാസത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമൽഹാസൻ പരാജയപ്പെട്ടത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അണികൾ. ഇതിനായി ബൂത്തുതല സമിതികൾ ഉൾപ്പെടെ പാർട്ടിയെ ശക്തിപ്പെടുത്താന...
ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; ഇനി ചാണ്ടി ഉമ്മൻ എംഎല്‍എ chandy oommen
Kerala News

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; ഇനി ചാണ്ടി ഉമ്മൻ എംഎല്‍എ chandy oommen

chandy oommen chandy oommen മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന പുതുപ്പള്ളിയില്‍ മിന്നും വിജയം നേടിയ മകൻ ചാണ്ടി ഉമ്മൻ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയില്‍ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിക്കായിരുന്നു ദൈവനാമത്തില്‍ സത്യപ്രതിജ്ഞ. ശേഷം സ്പീക്കറെയും മുഖ്യമന്ത്രിയേയും സഭാംഗങ്ങളെയും ചാണ്ടി അഭിവാദ്യം ചെയ്തു. Also Read : https://www.bharathasabdham.com/kerala-assembly-puthupally-solar-oommen-chandi/ ഗ്രൂപ്പ് ഫോട്ടോ ചില അംഗങ്ങളുടെ അസൗകര്യം കാരണം പിന്നീട് നടത്താനായി മാറ്റിയെന്ന് സ്പീക്കര്‍ അറിയിച്ചു. അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവര്‍ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ കാണാൻ ഇന്നലെ തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു. https://www.youtube.com/watch?v=fgF04dOuT20 ...
ഇടപാട് കേസില്‍ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും Monson case: K Sudhakaran
Politics

ഇടപാട് കേസില്‍ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും Monson case: K Sudhakaran

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ പ്രാവശ്യമാണ് കെ സുധാകരൻ ഇ.ഡിക്ക് മുന്നില്‍ ഹാജരാകുന്നത്. ALSO READ : https://www.bharathasabdham.com/ganesh-kumar-solar-ldf-udf-kerala/ പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഹാജരാകാൻ കഴിയില്ലെന്നും തനിക്ക് കൂടുതല്‍ സമയം വേണമെന്നുമാണ് സുധാകരൻ ഇ.ഡിയെ അറിയിച്ചിരുന്നത്. കേസില്‍ നേരത്തെ കെ. സുധാകരനെ ഇ.ഡി വിശദമായി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞമാസം 30ന് വീണ്ടും ഹാജരാകണം എന്നാവശ്യപ്പെട്ടപ്പോഴാണ് തിരക്കിന്റെ കാര്യം ചൂണ്ടിക്കാട്ടിയത്. https://www.youtube.com/watch?v=fgF04dOuT20 ...
മാധ്യമ പ്രവർത്തകക്കെതിരെ സൈബർആക്രമണം:മുഖ്യമന്ത്രിക്കു പോലിസിനുംപരാതി നൽകി Cyber Attack
Kottayam

മാധ്യമ പ്രവർത്തകക്കെതിരെ സൈബർആക്രമണം:മുഖ്യമന്ത്രിക്കു പോലിസിനുംപരാതി നൽകി Cyber Attack

Cyber Attack T 21 അവതാരക പാര്‍വതി ഗിരികുമാറിനെതിരായ കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. https://www.youtube.com/watch?v=fgF04dOuT20 പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് അണികളുടെ നികൃഷ്ടമായ സൈബര്‍ ആക്രമണം ആരംഭിച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് T 21 പ്രതിനിധിയായി പുതുപ്പള്ളിയിലെത്തിയ പാര്‍വതി മണ്ഡലത്തിലെ വികസനയില്ലായ്മ വെളിച്ചത്ത് കൊണ്ടുവന്നതിന്റെ പേരിലാണ് കൂട്ടആക്രമണം നടത്തി വരുന്നത്. https://www.youtube.com/watch?v=WEMTi0Zw4P4&t=13s ...
’53 വര്‍ഷത്തെ പതിവ് ചാണ്ടി ഉമ്മൻ തെറ്റിക്കുമോ?’ UDF
Kottayam

’53 വര്‍ഷത്തെ പതിവ് ചാണ്ടി ഉമ്മൻ തെറ്റിക്കുമോ?’ UDF

UDF റെക്കാഡ് ഭൂരിപക്ഷത്തോടെ പുതുപ്പള്ളി പിടിച്ചതോടെ ജനപ്രതിനിധി എന്ന നിലയിലായിരിക്കും ചാണ്ടി ഉമ്മന്റെ ഓരോ പ്രവൃത്തിയും ഇനി വിലയിരുത്തപ്പെടുക. മണ്ഡലത്തിന്റെ വികസനത്തിന് സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടായിരിക്കും തന്റെ പ്രവര്‍ത്തനമെന്ന് വിജയത്തിന് പിന്നാലെ നിയുക്ത എംഎല്‍എ വ്യക്തമാക്കിയിരുന്നു. https://www.youtube.com/watch?v=fgF04dOuT20 അപ്പോഴെല്ലാം ബാക്കിയായ ചോദ്യമായിരുന്നു തനിക്കായി ചാണ്ടി ഉമ്മൻ എംഎല്‍എ ഓഫീസ് ആരംഭിക്കുമോ എന്നത്. എന്നാല്‍ അക്കാര്യത്തില്‍ ആലോചിച്ച്‌ തീരുമാനമെടുക്കുമെന്നാണ് ചാണ്ടി ഉമ്മൻ ഇപ്പോള്‍ മാദ്ധ്യമങ്ങളോടായി പ്രതികരിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി തുടര്‍ന്നു വന്നിരുന്ന പ്രവര്‍ത്തന രീതി ഉടനെ തന്നെ മാറ്റാൻ സാദ്ധ്യതയില്ല എന്ന തരത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. https://www.youtube.com/watch?v=WEMTi0Zw4P4&t=4s ...
error: Content is protected !!