Monday, December 23
BREAKING NEWS


Tag: Deepika_Padukone

ഇനി കിംഗ് ഖാന്റെ നാളോ?? വിജയക്കുതിപ്പില്‍ പത്താന്‍; മന്നത്തിന്റെ മുന്‍പിലെത്തി അഭിവാദ്യം ചെയ്ത് കിങ് ഖാന്‍
Breaking News, Entertainment, Entertainment News, India, Latest news

ഇനി കിംഗ് ഖാന്റെ നാളോ?? വിജയക്കുതിപ്പില്‍ പത്താന്‍; മന്നത്തിന്റെ മുന്‍പിലെത്തി അഭിവാദ്യം ചെയ്ത് കിങ് ഖാന്‍

നാല് വര്‍ഷത്തിന് ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനിലെത്തിയ പത്താന്‍ കുതിപ്പ് തുടരുകയാണ്. കെജിഎഫ് 2വിനെയും ബാഹുബലി 2വിനെയും പിന്തള്ളിക്കൊണ്ട് ലോകവ്യാപകമായി ചിത്രം 400 കോടി കളക്ഷന്‍ മറികടന്നു. വളരെ വേഗത്തില്‍ 200 കോടി നേടിയ ചിത്രമെന്ന റെക്കോര്‍ഡും പത്താന്‍ സ്വന്തമാക്കി. നാല് ദിവസം കൊണ്ടാണ് രാജ്യത്ത് നിന്ന് മാത്രം പഠാന്‍ 200 കോടി രൂപ നേടിയത്. ചിത്രം വന്‍വിജയം നേടിയതിനെ തുടര്‍ന്ന് ഷാരൂഖ് തന്റെ വീടായ മന്നത്തിന്റെ മുമ്ബിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് താരം ആരാധകരെ കണ്ടത്. ഒപ്പം പത്താനിലെ 'ജൂമേ ജോ പഠാന്‍' എന്ന ഗാനത്തിന്റെ ചുവടുകള്‍ വച്ചപ്പോള്‍ ആരാധകര്‍ ആവേശത്തിലായി. 100 കോടി ക്ലബ്ബിലെത്തുന്ന കിംഗ് ഖാന്റെ എട്ടാമത്തെ ചിത്രമാണ് പത്താന്‍. ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു...
error: Content is protected !!