Monday, December 23
BREAKING NEWS


Tag: death

വാഴമുട്ടത്തെ ബൈക്കപകടം; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍.
Around Us, Breaking News, Kerala News, Latest news, Thiruvananthapuram

വാഴമുട്ടത്തെ ബൈക്കപകടം; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍.

കോവളം: വാഴമുട്ടത്തെ ബൈക്കപകടത്തില്‍ കാല്‍നടയാത്രികയും ബൈക്ക് യാത്രക്കാരനും മരിച്ചതിൻറെ ഞെട്ടല്‍ മാറാതെ പ്രദേശവാസികള്‍. ബൈപാസില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. അപകടത്തില്‍പെട്ട ബൈക്ക് മുൻപും ഇതുവഴി അമിതവേഗത്തില്‍ പോകുന്നത് കണ്ടിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശാസ്തമംഗലത്തെ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു സന്ധ്യ. എന്നും രാവിലെ ആറിനുള്ള സ്വകാര്യ ബസിലാണ് ജോലിക്ക് പോകുന്നത്. ഞായറാഴ്ച ദിവസങ്ങളില്‍ കുറച്ച് വൈകി പോകുകയാണ് പതിവ്. പതിവുപോലെ വീട്ടില്‍നിന്ന് ജോലിക്കു പോയ സന്ധ്യയിനി തിരിച്ചുവരില്ലെന്നത് ഭര്‍ത്താവ് അശോകന് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. റോഡ് മുറിച്ചു കടക്കുമ്പോഴാണ് അമിതവേഗത്തില്‍ വന്ന ബൈക്ക് സന്ധ്യയെ ഇടിച്ചുതെറിപ്പിച്ചത്. വലിയ ഒച്ച കേട്ട് സമീപത്തുള്ളവര്‍ ഓടിയെത്തിയപ്പോള്‍ ...
മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളി അന്തരിച്ചു
Around Us, Ernakulam

മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളി അന്തരിച്ചു

നിവിൻ പോളിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളി അന്തരിച്ചു . ക്രിസ്തുമസ്സ്‌ സ്റ്റാർ തൂക്കാൻ മരത്തിൽ കയറിയപ്പോഴുണ്ടായ വീഴ്ച്ചയാണ് മരണ കാരണം . ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . നടൻ നിവിൻ പോളിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്ന ഷാബു പുൽപ്പള്ളി ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു . മേക്കപ്പ്മാൻ ഷാജി പുൽപ്പള്ളി സഹോദരനാണ് മലര്‍വാടി തൊട്ട് കനകം കാമിനി കലഹം വരെ, നിവിന്റെ നിഴല്‍ പോലെ കൂടെ നിന്ന മനുഷ്യന്‍. ആദരാഞ്ജലികള്‍ എന്ന വാക്ക് പോലും ശൂന്യത സൃഷ്ടിക്കുകയാണ്. നിവിന്‍ പോളിയുടെ വലംകൈ ഇനിയില്ലെന്നായിരുന്നു ആരാധകര്‍ കുറിച്ചത്. താരങ്ങളും ആരാധകരുമെല്ലാം ഷാബുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച്‌ എത്തിക്കൊണ്ടിരിക്കുകയാണ്. അജു വര്‍ഗീസ്, ദുല്‍ഖര്‍ സല്‍മാന്‍, സന്...
മെട്രോ സ്റ്റേഷന് സമീപം യുവാവ് മരിച്ച നിലയില്‍
Business

മെട്രോ സ്റ്റേഷന് സമീപം യുവാവ് മരിച്ച നിലയില്‍

എറണാകുളം എംജി റോഡ് മെട്രോ സ്റ്റേഷന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നഗരത്തില്‍ കരിക്ക് വില്‍പ്പനക്കാരനായ കോട്ടയം സ്വദേശിയാണ് മരിച്ചത്. തലയില്‍ മുറിവുണ്ട്. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
error: Content is protected !!