ആത്മവിശ്വാസം കൂട്ടാന്‍ ഇന്ത്യ; സഞ്ജുവില്‍ പ്രതീക്ഷ
ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടി20 ഇന്ന് ,സഞ്ജു കളിക്കുമോ?
കാന്‍ബറ: ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടി20 പരമ്ബരയ്ക്ക് ഇന്ന് തുടക്കമാവും. .ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടി-20 ഇന്ന് ഉച്ചക്ക് 1.40ന് മാനുക ഓവലിലാണ് മത്സരം. ഏകദിന പരമ്ബര ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ടി-20 പരമ്ബര വിജയിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. അവസാന ഏകദിനത്തില്‍ വിജയിച്ചതിന്‍്റെ ആത്മവിശ്വാസവും ഇന്ത്യക്ക് ഉണ്ട്.
അവസാന ഏകദിനം നടന്ന കാന്‍ബറയിലാണ് ആദ്യ ടി20യും
ടോപ്പ് ഓര്‍ഡറില്‍ ധവാനൊപ്പം രാഹുലാവും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. അഞ്ചാം നമ്ബരില്‍ മനീഷ് പാണ്ഡെയോ സഞ്ജുവോ എന്നത് കണ്ടറിയേണ്ടതാണ്. രവീന്ദ്ര ജഡേജ, ഹര്‍ദ്ദിക് പാണ്ഡ്യ എന്നീ താരങ്ങളുടെ ഫിനിഷിംഗ് കരുത്തിലാണ് ഇന്ത്യയുടെ ടോട്ടല്‍ നിര്‍ണയിക്കപ്പെടുക. ലോവര്‍ ഓര്‍ഡറില്‍ വിസ്ഫോടനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഇരുവരും ഏകദിന മത്സരങ്ങളി...