പീഡന പരാതി; മല്ലു ട്രാവലർ കോടതിയെ സമീപിക്കും; നിരപരാധിത്വം തെളിയിക്കുമെന്ന് അഭിഭാഷകൻ Mallu Traveler
Mallu Traveler തനിക്കെതിരായ പീഡന പരാതിയിൽ കോടതിയെ സമീപിക്കാനൊരുങ്ങി മല്ലു ട്രാവലർ. ഷക്കീർ സുബാൻ തിങ്കളാഴ്ച കോടതിയെ സമീപിക്കും. മുൻകൂർ ജാമ്യാപേക്ഷക്കായി എറണാകുളം സെഷൻസ് കോടതിയെയാണ് സമീപിക്കുന്നത്. ഷക്കീറിൻ്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്ന് അഭിഭാഷകൻ പറഞ്ഞു.
പരാതിയിൽ സൗദി യുവതിയുടെ രഹസ്യ മൊഴി കഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബർ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വിളിച്ചുവരുത്തിയ യു ട്യൂബർ പീഡിപ്പിച്ചു എന്നാണ് സൗദി യുവതിയുടെ പരാതി.
Also Read: https://www.bharathasabdham.com/massive-financial-fraud-under-the-cover-of-pradhan-mantri-awas-yojana-scheme/
യുവതി സൗദി എംബസിക്കും, മുബൈയിലെ കോൺസുലേറ്റിനും പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏ...