Monday, December 23
BREAKING NEWS


Tag: Content Highlights: Mamata Banerjee Marches Against Hathras Horror In Kolkata

Politics

ഹാഥ്‌റസ് കൂട്ടബലാത്സംഗം: കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിഷേധറാലി

കൊല്‍ക്കത്ത: ഹാഥ്‌റസ് കൂട്ടബലാത്സംഗ കൊലയില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധറാലി. ബിര്‍ല പ്ലാനറ്റേറിയത്തില്‍നിന്ന് ഗാന്ധി മൂര്‍ത്തിയിലേയ്ക്കാണ് റാലി. വൈകുന്നേരം നാലു മണിക്ക് ആരംഭിച്ച കാല്‍നട റാലി നയിക്കുന്നത് മമത ബാനര്‍ജി ഒറ്റയ്ക്കാണ്. മൂന്നു കിലോമീറ്റര്‍ ദൂരത്തിലാണ് റാലി നടക്കുന്നത്. നൂറുകണക്കിനു പേര്‍ റാലിയില്‍ പങ്കെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ഹാഥ്‌റസിലേയ്ക്ക് യാത്ര നടത്തുന്നതിനിടെയാണ് കൊല്‍ക്കത്തയിലെ പ്രതിഷേധ റാലി. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ഡെറിക് ഒബ്രിയാന്‍, പ്രതിമ മണ്ഡല്‍ തുടങ്ങിയ തൃണമൂല്‍ എംപിമാരെ ഹാഥ്‌റസില്‍ യുപി പോലീസ് തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് ക...
error: Content is protected !!