കുറ്റം ഏറ്റെടുത്തത് ആത്മാര്‍ത്ഥമായാണെങ്കില്‍ മുല്ലപ്പള്ളി ഒഴിയണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍
തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഒറ്റക്ക് ഏറ്റെടുത്തത് ആത്മാര്‍ത്ഥമായെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി.
വീഴ്ച ഏറ്റെടുത്തത് ആത്മാര്‍ത്ഥമായി എങ്കില്‍ സ്ഥാനം ഒഴിയണം എന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ പല നേതാക്കളുടേയും ഉള്ളിലിരിപ്പായാണ് രാജ് മോഹന്‍ ഉണ്ണിത്താന്റെ വാക്കുകള്‍ വിലയിരുത്തപ്പെടുന്നത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത മുല്ലപ്പള്ളി
ആരെയൊക്കെയോ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. കൂട്ടു പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാക്കാനാകില്ല. ഒരാള്‍ക്ക് മാത്രമായി കുറ്റം ഏറ്റെടുക്കേണ്ട എന്ത് കാര്യമാണ് ഉള്ളത്. കൂട്ടുത്തരവാദിത്തം ഇക്കാര്യത്തില്‍ ഇല്ലേ എന്നാണ് ഉണ്ണിത്താന്റെ ചോദ്യം. കൂടെ ഉള്ളവരെ രക്ഷപ്പെടുത്തിയാല്‍ പ്രശ്‌നങ്ങള്‍ അതേ പടി തുടരുകയേ ഉള്ളുന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ വിശ...