Saturday, December 21
BREAKING NEWS


Tag: classroom

ക്ലാസ് മുറിയിൽ യൂണിഫോമിൽ താലികെട്ടും,സിന്ദൂരം ചാർത്തും
India, Latest news

ക്ലാസ് മുറിയിൽ യൂണിഫോമിൽ താലികെട്ടും,സിന്ദൂരം ചാർത്തും

ക്ലാസ് മുറിയിൽ വെച്ച് വിവാഹം കഴിക്കുന്ന വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് വിദ്യാർഥികളെ കോളജിൽ നിന്ന് പുറത്താക്കി. ആന്ധ്രപ്രദേശിലെ രാജമുദ്രി സർക്കാർ ജൂനിയർ കോളജിലാണ് സംഭവം. മൂന്ന് വിദ്യാർഥികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. യൂണിഫോമിലുള്ള ആൺകുട്ടിയും പെൺകുട്ടിയും പരസ്പര സമ്മതത്തോടെ താലിക്കെട്ടുന്നതാണ് ഒരുമിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ കാണുന്നത്. ആരെങ്കിലും വരുന്നതിന് മുമ്പ് വേഗം താലി കെട്ടാൻ കാമറ കൈകാര്യം ചെയ്ത സുഹൃത്ത് ഉപദേശിക്കുന്നതും കേൾക്കാം. നെറ്റിയിൽ സിന്ദൂരം അണിയിക്കാനും പെൺകുട്ടി പറയുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പിന്നാലെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മൂന്നു വിദ്യാർഥികൾക്കെതിരെ സ്കൂൾ അധികൃതർ നടപടി എടുത്തതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അതേസമയം പ്രാങ്ക് വീഡിയോ എന്ന ഉദ്ദേശ്യത്തോടെയാണ് വീഡിയോ ചിത്രീകരിച്ചതെന്നു...
error: Content is protected !!