Monday, December 23
BREAKING NEWS


Tag: CINEMA

നേരറിയും നേരത്ത് തിരുവനന്തപുരത്ത് തുടങ്ങി
Cinema

നേരറിയും നേരത്ത് തിരുവനന്തപുരത്ത് തുടങ്ങി

വ്യത്യസ്ത സാമൂഹിക ചുറ്റുപാടിൽ ജീവിക്കുന്ന രണ്ട് കുടുംബങ്ങളിലെ അംഗങ്ങളായ സണ്ണിയും അപർണയും തമ്മിലുള്ള കടുത്ത പ്രണയത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും ആ പ്രശ്നങ്ങളെ മറി കടക്കാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ അവർ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളും തുടർ സംഭവങ്ങളുമാണ് തിരുവനന്തപുരത്ത് പൂജാ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ച "നേരറിയും നേരത്ത് " എന്ന ചിത്രത്തിൻ്റെ പ്രമേയം. അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്‌ല എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്നു. ഒപ്പം സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടൻ, കല സുബ്രമണ്യൻ എന്നിവരും അഭിനയിക്കുന്നു. ബാനർ - വേണി പ്രൊഡക്ഷൻസ്, രചന, സംവിധാനം - രഞ്ജിത്ത് ജി. വി, നിർമ്മാണം - എസ്. ചിദംബരകൃഷ്ണൻ, ഛായാഗ്രഹണം - ഉദയൻ അമ്പാടി, എഡിറ്റിംഗ് - മനു ഷാജു, ഗാനരചന - സന്തോഷ് വർമ്മ, സംഗീതം - ടി.എസ്. വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ -കല്ലാർ അനിൽ, കല- അജയ്. ജി അമ്പലത്തറ, കോസ്റ്റ്യും - റാണ പ്രതാപ്, ചമയം - അനി...
ദേശീയ സിനിമാ ദിനത്തിൽ സിനിമ കാണാം 99 രൂപക്ക് Cinema
Entertainment News, News

ദേശീയ സിനിമാ ദിനത്തിൽ സിനിമ കാണാം 99 രൂപക്ക് Cinema

Cinema സിനിമാ ടിക്കറ്റ് നിരക്കിൽ ഈ അടുത്തകാലത്ത് വലിയ വർധനവാണ് വന്നത്. എന്നാൽ വർഷത്തിൽ ഒരു ദിവസം കുറഞ്ഞ ടിക്കറ്റ് നിരക്കിൽ പ്രേക്ഷകർക്ക് തിയറ്ററുകളിൽ പ്രവേശനം അനുവദിക്കുന്ന ഒരു ക്യാംപെയ്ൻ കഴിഞ്ഞ വർഷം മൾട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ആരംഭിച്ചിരുന്നു. ദേശീയ സിനിമാദിനം എന്ന പേരിൽ ഈ വർഷവും ഓഫർ വരുന്നുണ്ട്. ഇത് പ്രകാരം ഒക്ടോബർ 13 ന് രാജ്യമൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളിൽ 99 രൂപയ്ക്ക് സിനിമ കാണാം. മൾട്ടിപ്ലെക്സ് അസോസിയേഷന് കീഴിലുള്ള പി.വി.ആർ ഐനോക്സ്, സിനിപൊളിസ്, മിറാഷ്, സിറ്റിഡ്, ഏഷ്യൻ, മുക്ത എ 2, മൂവി ടൈം, വേവ്, എം2കെ, ഡിലൈറ്റ് തുടങ്ങിയ മൾട്ടിപ്ലെക്സ് തീയറ്ററുകളിലാണ് ഈ ഓഫർ ലഭ്യമാവുക. Also Read: https://www.bharathasabdham.com/court-adjourned-in-manjeshwaram-election-corruption-case-all-accused-including-k-surendran-to-appear-in-court-today/ ചലച്ചിത്ര വ്യവസായത്തിന് ഉണർവ...
ഡബ്ല്യുസിസിയ്‌ക്കെതിരെ ഇന്ദ്രന്‍സ്; സ്ത്രീകള്‍ക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റ്; ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല, അങ്ങനെ വന്നാല്‍ അതെനിക്ക് ഞെട്ടലുണ്ടാക്കും.
Breaking News, Entertainment, Entertainment News, Kerala News, Latest news

ഡബ്ല്യുസിസിയ്‌ക്കെതിരെ ഇന്ദ്രന്‍സ്; സ്ത്രീകള്‍ക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റ്; ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല, അങ്ങനെ വന്നാല്‍ അതെനിക്ക് ഞെട്ടലുണ്ടാക്കും.

കൊച്ചി: സ്ത്രീകള്‍ക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണെന്നും നടിയെ അക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നു നടന്‍ ഇന്ദ്രന്‍സ് (Indrans) പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പുരുഷനും എത്രയോ മുകളിലാണ് സ്ത്രീ എന്ന് തിരിച്ചറിയാത്തവരാണ് സ്ത്രീ സമത്വം ആവശ്യപ്പെടുന്നവര്‍ എന്നും ഇന്ദ്രന്‍സ് പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡബ്ല്യൂസിസിയെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടന്‍. ഡബ്ല്യൂസിസി എന്ന സംഘടന രൂപപ്പെട്ടില്ലെങ്കിലും നടി ആക്രമിക്കപ്പെട്ടത് ചര്‍ച്ചയാകുകയും നിയമ പോരാട്ടം നടക്കുകയും ചെയ്യുമായിരുന്നു. ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. 'സ്ത്രീകള്‍ക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം, സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ എത്രയോ മുകളിലാണ്. ഇത് ത...
‘തോളില്‍ കയ്യിടാനുള്ള ശ്രമം എന്നെ അസ്വസ്ഥയാക്കി; എന്നാലും കോളേജ് എടുത്ത നടപടികളില്‍ തൃപ്തയാണ്;’ അപര്‍ണ ബാലമുരളി
Breaking News, Entertainment, Entertainment News, Ernakulam, Kerala News, Latest news

‘തോളില്‍ കയ്യിടാനുള്ള ശ്രമം എന്നെ അസ്വസ്ഥയാക്കി; എന്നാലും കോളേജ് എടുത്ത നടപടികളില്‍ തൃപ്തയാണ്;’ അപര്‍ണ ബാലമുരളി

കൊച്ചി: എറണാകുളം ലോ കോളേജില്‍ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയതില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി തന്നെ രംഗത്തെത്തി. കോളജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയുണ്ടെന്ന് അപര്‍ണ പറഞ്ഞു. തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു അപര്‍ണയുടെ പ്രതികരണം. 'തോളില്‍ കയ്യിടാന്‍ വന്നപ്പോള്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. എനിക്ക് അറിയാത്ത ആളായിരുന്നു. അതുകൊണ്ടു മാറിപ്പോകുകയാണ് ചെയ്തത്. അത് ശരിക്കും മോശം അവസ്ഥയായിരുന്നു. അവിടെയുള്ള എല്ലാ വിദ്യാര്‍ഥികളും മാപ്പു പറഞ്ഞു. അതുതന്നെ അവരുടെ ഭാഗത്തുനിന്നുള്ള വലിയ മുന്നേറ്റമായിരുന്നു. അതുകൊണ്ടുതന്നെ അവിടെ നിന്നു വരുമ്പോള്‍ എനിക്ക് വലിയ പരാതിയുണ്ടായിരുന്നില്ല. കോളജ് അധികൃതരുടെ ഭാഗത്തുനിന്നു തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ സന്തോഷവതിയാണ്. കോളജിനെയും ഞാന്‍ ബഹുമാനിക്കുന്നു.'- അപര്‍ണ പറഞ്ഞു. ...
ക്രിസ്റ്റഫറിൽ സ്നേഹ; പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്….
Breaking News, Entertainment, Entertainment News

ക്രിസ്റ്റഫറിൽ സ്നേഹ; പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്….

സ്നേഹ അവതരിപ്പിക്കുന്ന ബീന മറിയം ചാക്കോ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത് മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് തീയേറ്റർ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. സ്നേഹ അവതരിപ്പിക്കുന്ന ബീന മറിയം ചാക്കോ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ഒരു കൊടുങ്കാറ്റ് എന്ന ടാഗ് ലൈനിൽ ഉള്ള സ്നേഹയുടെ കഥാപത്രത്തെ പോസ്റ്ററിൽ കാണാം. ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ്' എന്ന ടാ​ഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിർമ്മിക്കുന്നത് ആർ.ഡി ഇല്യൂമിനേഷന്‍സ് എൽ.എൽ.പി ആണ്. ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോൾ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത...
ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുന്നു, എന്റെ അച്ഛന്റെ അമൂല്യമായ പുഞ്ചിരിയും മിസ് ചെയ്യുന്നു; ‘ നമ്മള്‍’ ഓര്‍മ്മകളില്‍ ഭാവന
Around Us, Breaking News, Entertainment, Entertainment News

ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുന്നു, എന്റെ അച്ഛന്റെ അമൂല്യമായ പുഞ്ചിരിയും മിസ് ചെയ്യുന്നു; ‘ നമ്മള്‍’ ഓര്‍മ്മകളില്‍ ഭാവന

ഭാവനയുടെ സിനിമ അരങ്ങേറ്റത്തിന് 20 വയസ്സും. വിജയവും പരാജയവും വലിയ വിവാദങ്ങളും 2 ദശാബ്ദക്കാലം. മലയാള സിനിമയില്‍ മാത്രമല്ല അന്യഭാഷ സിനിമകളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഭാവനയ്ക്ക് ആശംസകളുമായി സിനിമ ലോകം എത്തുകയാണ്. ഭാവന തന്റെ 20 വര്‍ഷത്തെ കരിയറിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണ് ഇപ്പോള്‍ വൈറലാകുന്നത്. https://www.instagram.com/p/CmX2xeCJ2tw/?utm_source=ig_web_copy_link ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുന്നു, എന്റെ അച്ഛന്റെ അമൂല്യമായ പുഞ്ചിരിയും മിസ് ചെയ്യുന്നു; ' നമ്മള്‍' ഓര്‍മ്മകളില്‍ ഭാവന ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ അനുഭവം പങ്കുവച്ച് നടി ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലാണ് പരിമളം എന്ന കഥാപാത്രമായി ഭാവന തന്റെ സിനിമയിലേക്കുളള അരങ്ങേറ്റം കുറിക്കുന്നത്. 20 വര്‍ഷം മുൻപ് നമ്മള്‍ സിനിമയിലൂടെ ലഭിച്ചത് ഏറ്റവും മികച്ച അരങ്ങേ...
error: Content is protected !!