Monday, December 23
BREAKING NEWS


Tag: Chintha_Jerome

‘ചിന്തയെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണം’, അധിക്ഷേപ പരാമര്‍ശവുമായി കെ സുരേന്ദ്രന്‍
Breaking News, Kerala News, Latest news, News

‘ചിന്തയെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണം’, അധിക്ഷേപ പരാമര്‍ശവുമായി കെ സുരേന്ദ്രന്‍

കോഴിക്കോട് : Chintha Jerome യുവജനക്ഷേമ അദ്ധ്യക്ഷ ചിന്ത ജെറോമിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചൂല് മൂത്രത്തില്‍ മുക്കി ചിന്താ ജെറോമിനെ അടിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എന്തു പണിയാണ് അവള്‍ ചെയ്യുന്നത്. കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ചിന്ത ജെറോമിന്റെ ജോലി. ബിജെപി കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. ചിന്തയ്‌ക്കെതിരെ സുരേന്ദ്രന്റെ പരാമര്‍ശം അണ്‍പാര്‍ലമെന്ററി ആയിപ്പോയല്ലൊ എന്ന് മാധ്യമങ്ങള്‍ പിന്നീട് ചോദിച്ചപ്പോള്‍ തന്റെ പരാമര്‍ശം അല്ല മോശമെന്നും, ചിന്ത ചെയ്യുന്നതാണ് അണ്‍പാര്‍ലമെന്ററിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. സാധാരണ ജനത്തിന്റെ പ്രതികരണമാണ് താനും നടത്തിയതെന്നും സുരേന്ദ്രന്‍ ന്യായീകരിച്ചു. സംസ്ഥാന സര്‍ക്കാരിനെയും പിണറായി വിജയനെയും വിമര്‍ശിച്ചും സുരേന്ദ്രന്‍ രംഗത്തെത്തി. കേരളത്തിലെ പശുക്...
error: Content is protected !!