Monday, December 23
BREAKING NEWS


Tag: Car_Got_Fire

കണ്ണൂരില്‍ കാറിന് തീ പിടിച്ച് ദമ്പതികള്‍ വെന്തുമരിച്ച സംഭവം, പ്രജിത് കാറില്‍ സൂക്ഷിച്ച രണ്ട് കുപ്പി പെട്രോള്‍. അത് തീ പെട്ടെന്ന് പടരാനിടയാക്കിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്.
Around Us, Breaking News, India, Kannur, Kerala News, Latest news

കണ്ണൂരില്‍ കാറിന് തീ പിടിച്ച് ദമ്പതികള്‍ വെന്തുമരിച്ച സംഭവം, പ്രജിത് കാറില്‍ സൂക്ഷിച്ച രണ്ട് കുപ്പി പെട്രോള്‍. അത് തീ പെട്ടെന്ന് പടരാനിടയാക്കിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്.

കണ്ണൂര്‍ : കണ്ണൂരില്‍ കാറിന് തീ പിടിച്ച് (Car Got Fire) ദമ്പതികള്‍ വെന്തുമരിച്ച സംഭവത്തിന്റെ കാരണം കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം. കാറിനുള്ളില്‍ രണ്ട് കുപ്പി പെട്രോള്‍ സൂക്ഷിച്ചിരുന്നുവെന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് വഴിയുണ്ടായ തീ കൂടുതല്‍ വേഗത്തില്‍ പടര്‍ന്ന് പിടിക്കാനിത് ഇടയാക്കിയെന്നുമാണ് എംവിഡി കണ്ടെത്തല്‍. പെട്രോള്‍ ടാങ്കിലേക്ക് തീ എത്താതിരുന്നിട്ടും ഇത്ര വലിയ അപകടം എങ്ങനെ ഉണ്ടായി എന്ന് ഇന്നലെ തന്നെ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകട കാരണം എന്നാണ് ഇന്നലെ തന്നെ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. മരിച്ച പ്രജിത്ത് രണ്ട് കുപ്പി പെട്രോള്‍ കാര്‍ ഡ്രൈവിങ്ങ് സീറ്റിന്റെ അടിയില്‍ വച്ചിരുന്നു. കാറിന്റെ പെട്രോള്‍ ടാങ്ക് പൊട്ടാതിരുന്നിട്ടും തീ ആളിപ്പടരാന്‍ കാരണമിതാണ്. എയര്‍ പ്യൂരിഫയര്‍ ഉണ്ടായിരുന്നതും അപകടത്തിന്റെ ആഘാത...
കണ്ണൂരില്‍ കാര്‍ കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണെന്ന് സ്ഥിരീകരിച്ചു : കണ്ണൂര്‍ ആര്‍.ടി.ഒ
Around Us, Breaking News, India, Kannur, Kerala News, Latest news

കണ്ണൂരില്‍ കാര്‍ കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണെന്ന് സ്ഥിരീകരിച്ചു : കണ്ണൂര്‍ ആര്‍.ടി.ഒ

കണ്ണൂര്‍:(Car Got Fire) കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം ഓടുന്ന കാര്‍ കത്തി നശിച്ചതിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണെന്ന് സ്ഥികരിച്ചു കണ്ണൂര്‍ ആര്‍.ടി.ഒ ഉണ്ണികൃഷ്ണന്‍. ഇതു സംബന്ധിച്ചു ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കാറില്‍ നിന്ന് നേരത്തെ തന്നെ പുക ഉയര്‍ന്നതായി ദൃക്സാക്ഷികള്‍ മൊഴി തന്നിട്ടുണ്ട്. എന്നാല്‍ ആശുപത്രിയില്‍ എത്താനുള്ള ധൃതിക്കിടെ പുക ഗൗനിക്കാതിരുന്നത് അപകടത്തിന്‍റെ ആഴം കൂട്ടി. കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചാണ് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചത്. കണ്ണൂര്‍ കുറ്റ്യാട്ടൂര്‍ സ്വദേശികളായ റീഷ, ഭര്‍ത്താവ് പ്രജിത്ത് എന്നിവരാണ് മരിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന ഇവരുടെ മകള്‍ അടക്കം നാല് പേരെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമാണ് ദാരുണമായ അപകടമുണ്ടായത്. പൂര്‍ണ ഗര്‍ഭിണിയായ റീഷയെ പ...
എന്റെ മോളേ, ഒരു അച്ഛന്റെ നിലവിളി ഇപ്പോഴും നിലയ്ക്കാതെ നിക്കുന്നു…
Around Us, Breaking News, India, Kannur, Kerala News, Latest news

എന്റെ മോളേ, ഒരു അച്ഛന്റെ നിലവിളി ഇപ്പോഴും നിലയ്ക്കാതെ നിക്കുന്നു…

കണ്ണൂര്‍: Car Got Fire) എന്റെ മോളേ…. ചങ്കു പൊട്ടുമാറ് ഉച്ചത്തിലുള്ള ഒരച്ഛന്റെ നിലവിളി…കണ്‍മുന്നില്‍ സ്വന്തം മകളും മരുമകനും കത്തിയമരുന്നത് കണ്ടിട്ടും ഒന്നും ചെയ്യാന്‍ കഴിയാതെ നിസഹായരായ ഒരച്ഛനും അമ്മയും. മുന്നില്‍ കത്തിയമരുന്നത് അച്ഛനും അമ്മയുമാണെന്ന് അറിയാതെ കരയുന്ന ഒരു കുഞ്ഞു പെണ്‍കുട്ടി. ജീവന്‍ പോകുന്ന വേദനയില്‍ കൈകൊണ്ട് റീഷ അച്ഛനെ മാടിവിളിക്കുന്നുണ്ടായിരുന്നു. മകള്‍ വിളിച്ചിട്ടും അടുത്തെത്താന്‍ പറ്റാതെ തലയ്ക്കു കൈ കൊടുത്ത് ആ അച്ഛന്‍ എന്റെ മോളേ എന്നു വിളിച്ച് ഉച്ചത്തില്‍ കരഞ്ഞു. കണ്ടുനിന്നവരെയെല്ലാം കരയിക്കുന്നതായിരുന്നു ഈ കാഴ്ച. ഓടിയെത്തിയ പലരും കണ്ടത് കത്തിക്കൊണ്ടിരിക്കുന്ന പ്രജിത്തിനെയും രക്ഷപ്പെടാനായി ഗ്ലാസിനടിയില്‍ക്കൂടി വാവിട്ട് കരയുന്ന റീഷയെയുമാണ്. തീ ആളിപ്പടരുന്നതിനാല്‍ ഓടിയെത്തിയവര്‍ക്കുപോലും ഇവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇന്നലെ രാവിലെ 10.40 നാണ് കാറില്‍ തീപ...
പിറക്കാത്ത വാവയ്ക്കൊപ്പം അമ്മയും അച്ഛനും പോയി; ശ്രീ പാര്‍വ്വതി ഇനി തനിച്ച്‌; നെഞ്ച് പിടഞ്ഞ് ഒര് ഗ്രാമം…
Around Us, Breaking News, Kannur, Kerala News, Latest news

പിറക്കാത്ത വാവയ്ക്കൊപ്പം അമ്മയും അച്ഛനും പോയി; ശ്രീ പാര്‍വ്വതി ഇനി തനിച്ച്‌; നെഞ്ച് പിടഞ്ഞ് ഒര് ഗ്രാമം…

കണ്ണൂര്‍: (Car Got Fire) കൂട്ടിനൊരു കുഞ്ഞുവാവയെ കിട്ടുന്ന സന്തോഷത്തിലായിരുന്നു ഏഴുവയസ്സുകാരി ശ്രീപാര്‍വ്വതി. അച്ഛനും അമ്മയ്ക്കുമൊപ്പം കാറിലിരുന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുമ്പോള്‍ വാ തോരാതെ മിണ്ടുകയായിരുന്നു അവള്‍. എന്നാല്‍ വഴിയില്‍ കാത്തിരുന്നത് ഈ കുഞ്ഞിന്റെ ജീവിതത്തെ ആകെ ഇരുട്ടിലാഴ്ത്തിയ ദുരന്തമായിരുന്നു. ഒപ്പം പറന്നുനടക്കേണ്ട കൂടപ്പിറപ്പിനെ മാത്രമല്ല കുരുന്നുപ്രായത്തില്‍ അവള്‍ക്ക് നഷ്ടപ്പെട്ടത്. തനിക്കൊപ്പം ഇനി അച്ഛനും അമ്മയും ഇല്ലെന്ന അവസ്ഥ ഉള്‍കൊള്ളാന്‍ ഈ കുരുന്നിന് ഇനിയും കാലങ്ങള്‍ വേണ്ടിവന്നേക്കാം. കാറിന് പിറകില്‍ അമ്മൂമ്മ ശോഭനയുടെ മടിയിലായിരുന്നു ശ്രീപാര്‍വ്വതി. കളി ചിരിയും തമാശയുമായി പോകുന്നതിനിടയിലാണ് ദാരുണ അപകടം. അച്ഛനും അമ്മയുമിരിക്കുന്ന കാറിന്റെ മുന്‍ വശത്ത് നിന്നും തീയും പുകയുമുയര്‍ന്നത് മാത്രമേ അവള്‍ക്ക് ഓര്‍മ്മയുള്ളു.നിമിഷ നേരം കൊണ്ട് കാറിന്റെ മുന്‍വ...
കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച സംഭവം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാവാമെന്ന് എംവിഡി
Around Us, India, Kannur, Kerala News, Latest news

കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച സംഭവം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാവാമെന്ന് എംവിഡി

കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിന് തീ പിടിച്ച സംഭവത്തില്‍ സ്റ്റിയറിങ്ങിന്റെ ഭാഗത്ത് നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം കാരണമെന്ന് എംവിഡി. (Car Got Fire) എക്സ്ട്രാഫിറ്റിങ്സില്‍ നിന്നുളള ഷോര്‍ട്ട് സര്‍ക്യൂട്ട് ആണോ കാരണമെന്നറിയാന്‍ വിശദ പരിശോധന ആരംഭിച്ചതായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രവീണ്‍ കുമാര്‍ അറിയിച്ചു. പ്രസവവേദനയെ തുടര്‍ന്നു യുവതിയെ വീട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന കാറിന് നടുറോഡില്‍ വച്ച്‌ തീപിടിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ഗര്‍ഭിണിയും ഭര്‍ത്താവും മരണപ്പെട്ടു. കണ്ണൂര്‍ കുറ്റ്യാട്ടൂര്‍ സ്വദേശികളായ റീഷ, പ്രജിത്ത് എന്നിവരാണ് മരിച്ചത്. പിന്‍സീറ്റിലിരുന്ന കുട്ടിയടക്കം നാലുപേര്‍ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 10.45 ഓടെയാണ് അപകടമുണ്ടായത്. കാറിന്‍റെ മുന്‍സീറ്റിലിരുന്നവരാണ് മരിച്ചത്. കാറിന്‍റെ ...
ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി, ഗര്‍ഭിണിയും ഭര്‍ത്താവും കാറിനുള്ളില്‍ വെന്തു മരിച്ചു, സംഭവം കണ്ണൂരില്‍
Around Us, Breaking News, Kannur, Kerala News, Latest news

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി, ഗര്‍ഭിണിയും ഭര്‍ത്താവും കാറിനുള്ളില്‍ വെന്തു മരിച്ചു, സംഭവം കണ്ണൂരില്‍

കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി (Car Got Fire) ഗര്‍ഭിണിയടക്കം രണ്ടുപേര്‍ മരിച്ചു. കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. പ്രസവവേദനയെ തുടര്‍ന്ന് റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് അപകടം. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. മരിച്ച ഇരുവരും വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നിരുന്നത്. അപകടം നടക്കുമ്പോള്‍ ഇവര്‍ക്കൊപ്പം ബന്ധുക്കളായ നാല് പേരും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടുവെന്നാണ് വിവരം. കാറിന്റെ വലത് വശത്തുനിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്, തീ ഉയരുന്നതിനിടെ പുറകിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. ...
error: Content is protected !!