Monday, December 23
BREAKING NEWS


Tag: Burevi

ബുറേവി നാളെ കേരളത്തിലൂടെ കടന്നു പോകും; വേഗത 60 കിലോമീറ്ററിലും താഴെയാകും, പ്രളയ സാദ്ധ്യതയില്ല: മുഖ്യമന്ത്രി
Kerala News

ബുറേവി നാളെ കേരളത്തിലൂടെ കടന്നു പോകും; വേഗത 60 കിലോമീറ്ററിലും താഴെയാകും, പ്രളയ സാദ്ധ്യതയില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: 'ബുറെവി' ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി.ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍ എത്തിയിട്ടുണ്ട്. ഇന്ന് അര്‍ധരാത്രിയോടെയോ നാളെ പുലര്‍ച്ചെയോടെയോ ചുഴലിക്കാറ്റ് തെക്കന്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തീരം വഴി കരയിലെത്തും. ഇന്ത്യന്‍ തീരത്ത് പ്രവേശിക്കുമ്ബോള്‍ ചുഴലിക്കാറ്റിന്റെ അകത്തെ കാറ്റിന്റെ പരമാവധി വേഗത 70 മുതല്‍ 80 കിമീ വരെയാകാം. കരയിലൂടെ സഞ്ചരിക്കുന്നതോടെ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായിട്ടാകും കേരളത്തിലെത്തുക. ഇവിടെ നിന്ന് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. ഇതു സംബന്ധിച്ച്‌ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്റെ എട്ട് ടീമുകളെ ഓരോ ജില്ലകളിലായി വിന്യസിച്ചു. വ്യോമസേനയോട് ഹെലികോപ്റ്ററും ഫിക്‌സഡ് വിങ് എയര്‍ക്രാഫ്റ്റും ആവശ്യപ്പെട്ടിട്ടുണ്ട്. അടി...
ബുറേവി കന്യാകുമാരി തീരത്തിന് 120 കി.മി അകലെയെത്തി; ജാഗ്രതയോടെ കേരളം
Kerala News

ബുറേവി കന്യാകുമാരി തീരത്തിന് 120 കി.മി അകലെയെത്തി; ജാഗ്രതയോടെ കേരളം

തിരുവനന്തപുരം : ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച ബുറേവി ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തിന് അടുത്തെത്തി. ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തിന് 120 കിലോമീറ്റര്‍ അടുത്തെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബറേവി വൈകുന്നേരത്തോടെ തമിഴ്‌നാട് തീരം കടക്കുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ബുറേവിയുടെ വരവിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ കനത്ത മഴ പെയ്യുന്നുണ്ട്. കന്യാകുമാരി ഉള്‍പ്പടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയെ ഉള്‍പ്പടെ തീരമേഖലയില്‍ വിന്യസിച്ചു. കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. തെക്കന്‍ കേരളത്തില്‍ ഇന്ന് രാത്രി മുതല്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുര...
ബുറേവി ചുഴലിക്കാറ്റ്; മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രത്യക ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി
Kerala News

ബുറേവി ചുഴലിക്കാറ്റ്; മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രത്യക ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതല യോഗം വിളിപ്പിച്ചു. 3.30 ന് സെക്രട്ടറിയേറ്റിലാണ് വിവിധ വകുപ്പുകളുടെ യോഗം ചേരുക. ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാറ്റ് ഇന്ത്യന്‍ തീരത്തോട് അടുത്തതിനാലാണ് നേരത്തെ യെല്ലോ അലര്‍ട്ടായിരുന്നത് റെഡ് അലര്‍ട്ട് ആക്കി ഉയര്‍ത്തിയത്. അപകടസാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനായി തലസ്ഥാനത്ത് 217 ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. 15,840 പേരെ ക്യാമ്ബുകളിലേക്ക് മാറ്റി. തിരുവനന്തപുരം താലൂക്ക് പരിധിയില്‍ 107 ക്യാമ്ബുകളുണ്ട്. ചിറയിന്‍കീഴ് 33, വര്‍ക്കല 16, നെയ്യാറ്റിന്‍കര 20, കാട്ടാക്കട 12, നെടുമങ്ങാട് 29 എന്നിങ്ങനെയാണ് ക്യാമ്ബുകളുടെ എണ്ണം. ...
error: Content is protected !!